Headlines

Webdesk

24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ്; 509 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 32,803 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസത്തിനിടെ 509 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിനോടകം 3,28,57,937 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,20,28,825 പേർ രോഗമുക്തി നേടി. നിലവിൽ 3,89,583 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 4,39,529 പേരാണ് അതേസമയം രാജ്യത്തെ വാക്‌സിനേഷൻ നിരക്കും ഉയരുന്നുണ്ട്….

Read More

കുഞ്ഞാലിക്കുട്ടിക്കെതിരായ സാമ്പത്തിക ആരോപണങ്ങളിൽ തെളിവുമായി കെ ടി ജലീൽ ഇ ഡി ഓഫീസിൽ

  മുസ്ലീം ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ തെളിവ് നൽകാനായി മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ചന്ദ്രികയിലെ പത്ത് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിയും ആദായനികുതി വകുപ്പും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കിയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നതെന്ന്…

Read More

ഗ്രൂപ്പുകളുടെ ആധിക്യം: കോൺഗ്രസ് സർവനാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളാപ്പള്ളി

  ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവനാശത്തിലേക്കാണ് പോകുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചു. ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്നു പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിനുണ്ടാകില്ല. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റിൽ

  ഡൽഹിയിൽ മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശി ഗ്രീനു ജോർജാണ് അറസ്റ്റിലായത്. ഇയാളും ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുകായണ് ഡൽഹി അമർ കോളനി പോലീസാണ് ഗ്രീനുവിനെ അറസ്റ്റ് ചെയ്തത്. 2014 മുതൽ ഗ്രീനു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

Read More

42ാം വിവാഹ വാർഷികം; റൊമാന്റിക് ചിത്രവുമായി മുഖ്യമന്ത്രിയും ഭാര്യയും

42ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഫേസ്ബുക്ക് വഴി മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് 1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. പ്രമുഖരടക്കമുള്ള നിരവധി പേർ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

Read More

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു; ഹൃദയാഘാതമെന്ന് സൂചന

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന മോഡലിംഗിലൂടെയാണ് സിദ്ധാർഥ് ശുക്ല കരിയർ ആരംഭിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനായുമെത്തി. ബിസിനസ് ഇൻ റിതു ബസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വെബ് സിരീസുകളിലും സജീവ സാന്നിധ്യമായിരുന്നു.

Read More

വാക്‌സിന്‍ ലഭിക്കാനായി ഇനി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാം

  ന്യൂഡല്‍ഹി: ഇനി കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാം. കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ ‘കോവിഡ് വാക്‌സിന്‍ നിയര്‍മി’ എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് അനായാസം സ്ലോട്ടുകള്‍ എടുക്കാനുള്ള സംവിധാനം ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാകും. വാക്‌സിന്‍ ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും അറിയാനാകും. ചെയ്യേണ്ടത് ഇപ്രകാരമാണ്. ഗൂഗിളില്‍ ‘കോവിഡ്…

Read More

സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയുമായി സർക്കാർ; പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ആലോചനയുമായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും സർക്കാർ ഇത് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമാകും സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്…

Read More

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു

  കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ ഹാർബറിന് ഒരു നോട്ടിക്കൽ മൈൽ അകലെ രാവിലെയാണ് അപകടമുണ്ടായത് രാവിലെ പത്തരയോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേർ വള്ളത്തിലുണ്ടായിരുന്നു 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Read More

കോവിഡ് ഡെൽറ്റ ഉപവകഭേദം: കേരളത്തിൽ എ.വൈ.1 കൂടിവരുന്നു

  ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1…

Read More