കൽപ്പറ്റ:കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി .മാനന്തവാടി കണിയാരം കുറ്റിമല വാഴപ്ലാം കുടിയിൽ ജോസ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഇയാളെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ തന്നെ പറമ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിലെ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നും പണം കടം വാങ്ങിച്ചതായും ഇത് വീട്ടാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു . മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യയും മൂന്ന് മക്കളുമുണ്ട്.
The Best Online Portal in Malayalam