Headlines

Webdesk

പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍

  കോഴിക്കോട്: പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ വിദഗ്ധര്‍. പ്ലസ്‍വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്കൂളുകളിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60 ആകും. കോവിഡ് സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും…

Read More

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു

  തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണയും അധ്യയനവർഷം ആരംഭിച്ചത് ഓൺലൈൻ ആയിട്ടായിരുന്നു. പ്രവേശനോത്സവവും ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയത്. അതേസമയം, പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാൻ…

Read More

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  മലയാളിയായ ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.  കേസിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കും.

Read More

കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു

  കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് തെഹ് രീക് ഇ ഹുറിയത് എന്ന സംഘടനയുണ്ടാക്കുകയായിരുന്നു. 1972,1977, 1987 വർഷങ്ങളിൽ സോപോറിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.

Read More

വിസ്മയയുടെ മരണം: കുറ്റപത്രം ഈ മാസം പത്തിന് സമർപ്പിക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ വിസ്മയ എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമർപ്പിക്കും. നാൽപതിലേറെ സാക്ഷികളുള്ള ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം തികയുന്നതിന് മുമ്പേയാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. പ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ തീരും…

Read More

വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാർ: ഷാഫി ചാലിയം

  കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികൂലിച്ചും അനുകൂലിച്ചും ഉള്ള പോസ്റ്റുകളുടെ ബഹളമായിരുന്നു. ഇപ്പോള്‍ സിനിമാ നിര്‍മ്മാണം ഏറ്റടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം രംഗത്ത് വന്നു. ‘ സിനിമാ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റടുക്കാന്‍ ധൈര്യം ഉള്ള ഏത് കലാകാരന്‍ ആണ് ഉള്ളത്.. പറയൂ’…

Read More

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ ലോകത്തിന്റെ നെറുകിൽ; അയർലാൻഡിനെതിരെ പോർച്ചുഗലിന് ജയം

  അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സി ആർ 7ന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി പോർച്ചുഗലിന് വേണ്ടി 111 ഗോളുകളാണ് താരം നേടിയത്. ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-1ന് അയർലാൻഡിനെ…

Read More

വ്യാജ ലൈസൻസ് തോക്കുമായി കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസ് തോക്കുമായി 5 കശ്മീരികൾ തിരുവനന്തപുരത്ത് പിടിയിൽ. ഇവരിൽ നിന്നും 25 റൗണ്ട് വെടിയുണ്ടകളും ഇരട്ടക്കുഴല്‍ തോക്കും കരമന പോലീസ് പിടിച്ചെടുത്തു. എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന വാഹനത്തിന് സുരക്ഷയൊരുക്കുന്ന ഏജൻസിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ്, ഖുല്‍സമാന്‍, ഷൂക്കൂര്‍ അഹ്മദ്, ഷൗക്കത്തലി എന്നിരെയാണ് പോലീസ് പിടികൂടിയത്.

Read More

ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം; രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ദർ നിര്‍ദേശം നൽകി. സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ നിർദേശിച്ചു. കേരളത്തിൽ നിലവിലുള്ള രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ടെന്നും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരെ…

Read More

സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More