Headlines

അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.

കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ ആദ്യം രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടക്കുന്നു.