Headlines

അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ ആദ്യം രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടക്കുന്നു.

Read More

തിരുവോണനാളിലും സമരം തുടര്‍ന്ന് ആശമാര്‍; ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്മാറില്ലെന്ന് നിലപാട്

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കേഴ്‌സ് ഈ തിരുവോണനാളിലും സമരം തുടരുകയാണ്. ഓണദിവസം പൂക്കളമിട്ടും ഓണസദ്യ കഴിച്ചും ആശാവര്‍ക്കേഴ്‌സ് ഓണമാഘോഷിച്ചത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍. ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാട് എടുക്കുകയാണ് സമരക്കാര്‍ പറഞ്ഞു. ആശമാര്‍ സര്‍ക്കാരിന് ഓണാശംസകള്‍ നേര്‍ന്നു. ഇനിയെങ്കിലും നീതി വേണമെന്ന് ആവശ്യപ്പെട്ടു. ഓണദിവസം പോലും കുടുംബത്തിനൊപ്പം ചേരാന്‍ കഴിയാത്തത് ഗതികേടെടെന്നും പ്രതികരിച്ചു. സമൂഹത്തിന്റെ വിവിധ കോണില്‍ നിന്ന് സമരക്കാര്‍ക്ക് പിന്തുണയേറുന്നുണ്ട്. ഓണനാളില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, രമേശ് ചെന്നിത്തല…

Read More

‘പനീര്‍ സെല്‍വത്തേയും ശശികലയേയും 10 ദിവസത്തിനകം തിരികെ കൊണ്ടുവരണം’; ഇപിഎസിന് അന്ത്യശാസനം നല്‍കി കെ എ സെങ്കോട്ടയ്യന്‍

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.എ സെങ്കോട്ടയ്യന്‍. പാര്‍ട്ടി വിട്ടുപോയ ഒ പനീര്‍ സെല്‍വം, ശശികല, ടി.ടി.വി ദിനകരന്‍ എന്നിവരെ 10 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ഐക്യത്തിനായി മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈയെടുത്തിട്ടും ഇപിഎസ് വഴങ്ങിയില്ലെന്നും സെങ്കോട്ടയ്യന്‍ കുറ്റപ്പെടുത്തി. നേതാക്കളെ ഒരുമിപ്പിക്കും വരെ ഇപിഎസിന്റെ സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്ന് ബിജെപിയും എഐഎഡിഎംകെയോട് ആവശ്യപ്പെട്ടു. ഏതെല്ലാം നേതാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാമെന്ന് ഇപിഎസിന് തീരുമാനിക്കാമെങ്കിലും…

Read More

‘ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി’, മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹസിച്ച് ട്രംപ്

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി,…

Read More

‘തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അംഗം’; നാലുദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു. അതേസമയം ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കഴിഞ്ഞ ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിയോടെ ലഭിച്ചിരുന്നു. രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന്‌ ‘സ്വതന്ത്ര‘ എന്ന്‌ പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി…

Read More

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മലായാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്. എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം…

Read More

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

മലയാളികൾക്ക് ഓണാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് രാഹുല്‍ ഗാന്ധി ആശംസയില്‍ അറിയിച്ചു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രിയങ്ക ഗാന്ധിയും ആശംസയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകള്‍ നേര്‍ന്നു. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന്…

Read More

ബിഹാറിന് സമാനമായ SIR കേരളത്തിലും വേണം; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ബിജെപി നേതാവ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് എസ്‌ഐആര്‍ അനിവാര്യമെന്നും ഹര്‍ജിയിലുണ്ട്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടത്തണം എന്നും ഹര്‍ജിയില്‍ പറയുന്നു.വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം ഇല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ തുടരുമെന്നും…

Read More

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ എത്തിയ ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഇയാൾ മദ്യപിച്ചായിരുന്നു ആശുപത്രിയിൽ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തുകയും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി. ഡോക്ടർ പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന്…

Read More

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറ; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി; സിപിഒ ശശിധരനെതിരെ അച്ചടക്കനടപടിയില്ല

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. സുജിത്ത് വിഎസിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത്ത് വിഎസിന്റെ ആരോപണം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സുജിത്തിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക്…

Read More