Headlines

‘പനീര്‍ സെല്‍വത്തേയും ശശികലയേയും 10 ദിവസത്തിനകം തിരികെ കൊണ്ടുവരണം’; ഇപിഎസിന് അന്ത്യശാസനം നല്‍കി കെ എ സെങ്കോട്ടയ്യന്‍

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.എ സെങ്കോട്ടയ്യന്‍. പാര്‍ട്ടി വിട്ടുപോയ ഒ പനീര്‍ സെല്‍വം, ശശികല, ടി.ടി.വി ദിനകരന്‍ എന്നിവരെ 10 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി ഐക്യത്തിനായി മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈയെടുത്തിട്ടും ഇപിഎസ് വഴങ്ങിയില്ലെന്നും സെങ്കോട്ടയ്യന്‍ കുറ്റപ്പെടുത്തി. നേതാക്കളെ ഒരുമിപ്പിക്കും വരെ ഇപിഎസിന്റെ സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്ന് ബിജെപിയും എഐഎഡിഎംകെയോട് ആവശ്യപ്പെട്ടു.

ഏതെല്ലാം നേതാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാമെന്ന് ഇപിഎസിന് തീരുമാനിക്കാമെങ്കിലും പാര്‍ട്ടിയെ പ്രധാന സ്ഥാനം വഹിച്ച മുതിര്‍ന്ന നേതാക്കളെയെല്ലാം തിരികെ എത്തിക്കണമെന്നാണ് കെ.എ സെങ്കോട്ടയ്യന്റെ അന്ത്യശാസനം. ഈ പാര്‍ട്ടി വളര്‍ന്നിട്ടുള്ളത് അങ്ങനെ തന്നെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എസ് ഡി സോമസുന്ദരം, കാളിമുത്തു ഉള്‍പ്പെടെയുള്ളവര്‍ ഇടഞ്ഞുനിന്നപ്പോള്‍ വിമതരെ അനുനയിപ്പിക്കാന്‍ എംജിആറും ജയലളിതയും ഉള്‍പ്പെടെയുള്ളവര്‍ തുനിഞ്ഞിറങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.