Headlines

Webdesk

മരം കൊള്ള: ഉന്നതരുണ്ടെങ്കിൽ അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഹൈക്കോടതി

  അനധികൃത മരംമുറിക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങൾ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മരം കൊള്ളയക്ക് പിന്നിൽ ഉന്നതരുണ്ടെങ്കിൽ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 വയനാട് ജില്ലയില്‍ ഇന്ന് (01.09.21) 1151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 643 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98316 ആയി. 88514 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8729…

Read More

തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ ജയിൽ ചാടി

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബൾഗേറിയൻ പൗരൻ ജയിൽ ചാടി. 2019ൽ കള്ളപ്പണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാൻ മർക്കോവ് ആണ് ജയിൽ ചാടിയത്. നൂറിലധികം വിദേശതടവുകാരുള്ള ജയിലിലെ സ്‌പെഷ്യൽ ക്യാമ്പിൽ നിന്നാണ് മർക്കോവ് രക്ഷപ്പെട്ടത്. സ്‌പെഷ്യൽ ക്യാമ്പിൽ നിന്നും ഇയാളെ കാണാതായതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജയിലിലെ പ്രത്യേക സുരക്ഷ സംവിധാനങ്ങളെല്ലാം ഭേദിച്ചാണ് തടവുചാട്ടം. 2019ൽ ഇതേ ജയിലിൽ നിന്ന് നൈജീരിയൻ തടവുകാരനും രക്ഷപ്പെട്ടിരുന്നു.

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ജോ റൂട്ട് ഒന്നാമൻ; കോഹ്ലിയെ പിന്തള്ളി രോഹിത് ശർമ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിനെ ഒന്നാം റാങ്കിലേക്ക് എത്തിച്ചത്. ആറ് വർഷത്തിന് ശേഷമാണ് റൂട്ട് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമനാകുന്നത്. കെയ്ൻ വില്യംസൺ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. രോഹിത് ശർമ കോഹ്ലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്നു. കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗിലാണ് രോഹിത് ഇപ്പോൾ. കോഹ്ലി ആറാം സ്ഥാനത്തേക്ക് വീണു. ജോ…

Read More

കേരളാ തീരത്ത് ഭീകരർ എത്തിയെന്ന് റിപ്പോർട്ട്; കർണാടകയിൽ അതീവ ജാഗ്രത

  കേരളാ തീരത്തേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. തീരമേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎക്കൊപ്പം കർണാടക പോലീസും ജാഗരൂകരാണെന്ന് ബൊമ്മെ പറഞ്ഞു. സംശയം തോന്നിയതിന്റെ പേരിൽ എൻ ഐ എ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു പാക്കിസ്ഥാനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിൽ എത്തിയെന്നാണ് കർണാടക പോലീസിന് ലഭിച്ച വിവരം….

Read More

രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ശിൽപ ഷെട്ടി

നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഭാര്യ ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെ കുറിച്ച് ശിൽപക്ക് അറിവുണ്ടായിരുന്നില്ല. രാജിന്റെ അറസ്റ്റ് ശിൽപയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. രാജ് കുന്ദ്രയിൽ നിന്ന് കുട്ടികളുമായി അകന്നുകഴിയാനാണ് ശിൽപ ആഗ്രഹിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ അതേസമയം രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താത്പര്യമില്ലെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ജോലിക്കായി ശിൽപ കരൺ ജോഹർ അടക്കമുള്ള സംവിധായകരെ സമീപിച്ചിട്ടുണ്ട്.

Read More

സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല; ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചത്

കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സുനീഷയെ ഭർത്താവ് വിജീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വല്യമ്മ ദേവകി വെളിപ്പെടുത്തുന്നു. സുനീഷയ്ക്ക് വീട്ടുകാർ ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ. സുനീഷ രണ്ട് മാസമായി ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും യുവതിക്ക് അനുവാദമില്ലായിരുന്നുവെന്നും ദേവകി പറയുന്നു. അതേസമയം, ഭർത്താവും…

Read More

ആറ് ജില്ലകളിൽ ഇനി ആർടിപിസിആർ പരിശോധന മാത്രം; വൈകി വന്ന വിവേകമെന്ന് വി ഡി സതീശൻ

സംസ്ഥാനത്തെ ആറ് ജില്ലകളിലെ മുഴുവൻ കൊവിഡ് പരിശോധനകളും ആർടിപിസിആർ ആക്കാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആന്റിജൻ പരിശോധനയെ പൂർണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകൾ കൊവിഡ് ക്ലസ്റ്ററുകളായി മാറാനുണ്ടായ കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആറ് ജില്ലകളിലെ പരിശോധനാ സംവിധാനത്തിൽ സർക്കാർ തീരുമാനം വൈകിവന്ന വിവേകമാണ്. പരിശോധനകൾ പൂർണമായി ആർടിപിസിആർ വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചായിരുന്നു. തനിക്കാദ്യം കൊവിഡ് ബാധയുണ്ടായപ്പോൾ നടത്തിയ ആന്റിജൻ ടെസ്റ്റ് ഫലം…

Read More

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുട്ടിയാണെന്ന് കണ്ടെത്തി 17കാരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർക്കും അറിവില്ലായിരുന്നു. പെൺകുട്ടിയെയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം സ്വദേശിനിയാണ് പെൺകുട്ടി. അമ്മയോടൊപ്പം സ്‌കാനിംഗിനായാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്.

Read More