Headlines

Webdesk

സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നവംബര്‍ ഒന്ന് മുതല്‍; കൂടുതല്‍ പ്രയോജനങ്ങളുള്ള ഈ കാര്‍ഡിന് അപേക്ഷിക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: സ്മാര്‍ട്ട് കാര്‍ഡ് വലിപ്പത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ആവശ്യമുള്ളവര്‍ക്ക് 25 രൂപയ്ക്ക് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷിക്കാം. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കും. ക്യൂ ആര്‍ കോഡ്, ബാര്‍കോ‌ഡ് എന്നിവയുണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസവരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ…

Read More

സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; പത്ത് ദിവസത്തിനിടെ 24 ശതമാനം വർധിച്ചു

  സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്. പത്ത് ദിവസത്തിനിടെ 24 ശതമാനം വർധനയാണ് ഉണ്ടായത്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96 ൽ നിന്ന് 1.5 ആയി ഉയർന്നു. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കില്ല. നിലവിലെ സ്ഥിതിയിൽ ഈ ആഴ്ചയിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഏകദേശം പൂർത്തിയായി വരുന്ന സാഹചരയ്ത്തിൽ ഒരു…

Read More

യുപിയിൽ പത്ത് ദിവസത്തിനിടെ 45 കുട്ടികളടക്കം മരിച്ചത് 53 പേർ; ഡെങ്കി വ്യാപനമെന്ന് സംശയം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേർ മരിച്ചത് ഡെങ്കി വ്യാപനത്തെ തുടർന്നെന്ന് സംശയം. മരിച്ചവരിൽ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബർ ആറ് വരെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ഫിറോസാബാദ് മെഡിക്കൽ കോളജിൽ 180ലധികം പേരെയാണ് രോഗബാധിതരായി പ്രവേശിപ്പിച്ചത്. പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും തുടർന്ന് നിരവധി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർക്ക് പരിശോധനയിൽ ഡെങ്കി സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ പറയുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം…

Read More

വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മുങ്ങി; ആളുകളെ രക്ഷപ്പെടുത്തി

വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മുങ്ങി. 48 തൊഴിലാളികളുമായി ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറുവെച്ച് മുങ്ങിയത്. മുമ്പ് അപകടത്തിൽപ്പെട്ട് മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് സെന്റ് ആന്റണീസ് എന്ന ഇൻ-ബോർഡ് വള്ളം മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.

Read More

അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍

വാഴ്‌സ: അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ വിശന്നപ്പോള്‍…

Read More

മാസങ്ങള്‍ക്കുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു

ന്യൂഡല്‍ഹി: ഏകദേശം പതിനെട്ട് മാസങ്ങള്‍ക്കുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തുറന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠനം നടത്തിയിരുന്ന കുട്ടികള്‍ ഇന്ന് ക്ലാസ്സുകളില്‍ നേരിട്ട് ഹാജരാവും. ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, അസം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മല്‍ സ്്ക്രീനിങ്, വ്യത്യസ്ത സമയങ്ങളിലായി ഉച്ചഭക്ഷണ ഇടവേളകള്‍ ക്രമീകരിക്കല്‍, ഒന്നിടവിട്ട ഇരിപ്പിടങ്ങളില്‍ മാത്രം കുട്ടികളെ ഇരുത്തല്‍, പരമാവധി ശേഷിയുടെ അമ്പത് ശതമാനം ഒഴിച്ചിടല്‍, ഐസൊലേഷന്‍…

Read More

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 25.50 രൂപ വർധിച്ചു

  രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 892 രൂപയായി ഉയരും 15 ദിവസത്തിനിടെ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ജുലൈ, ഓഗസ്റ്റ് മാസങ്ങളിലും പാചക വാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 73.50 രൂപയാണ് വർധിപ്പിച്ചത്.

Read More

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും

കണ്ണൂർ പയ്യന്നൂരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. മരിച്ച സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് ഇന്നലെ എടുത്തിരുന്നു. ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. സുനീഷയുടെയും വിജീഷിന്റെയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. സുനീഷക്ക് ഭർതൃവീട്ടിൽ നിന്ന് സ്ഥിരമായി മർദനമേറ്റിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം…

Read More

കൊവിഡ് പ്രതിരോധം: വൈകുന്നേരം വിദഗ്ധരുമായി ചർച്ച, മന്ത്രിസഭാ യോഗവും ഇന്ന് ചേരും

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇന്ന് വിദഗ്ധരുമായി ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡ്, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, വിദഗ്ധർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരെ യോഗം ചേരുന്നത്. മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക് ഡൗണുകൾക്ക് പകരം ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക് ഡൗൺ മതിയെന്ന നിർദേശമുണ്ട്. വൈകുന്നേരം ഓൺലൈനായാണ് യോഗം ചേരുക. സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊവിഡ്…

Read More

പി.വി അൻവർ എം.എൽ.എ യുടെ തടയണകൾ പൊളിക്കാൻ ഉത്തരവ്

നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്‍റെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണം. കോഴിക്കോട് ജില്ലാ കലക്ടറാണ് കൂടരഞ്ഞി പഞ്ചായത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു

Read More