Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മൈസൂർ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന തിരുപ്പൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളാണ് പ്രതികളെല്ലാവരും. സ്ഥിരം കുറ്റവാളികളാണ് ഇവർ. മൈസൂർ ചാമുണ്ഡി ഹിൽസിൽ വെച്ചാണ് എംബിഎ വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. തുടർന്ന് പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം…

Read More

വയനാട് ജില്ലയില്‍ 1044 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05

  വയനാട് ജില്ലയില്‍ ഇന്ന് 31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97615 ആയി. 87869 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8333 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6797 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എകെജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്ന് വി ഡി സതീശൻ

  കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തങ്ങൾ തന്നെ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിലുള്ളത് പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങൾക്കുണ്ട് സിപിഎമ്മിൽ എന്താണ് നടക്കുന്നത്. ഇതിന് മുമ്പ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയിൽ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ടമില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ടെന്ന് സതീശൻ…

Read More

മൂന്ന് വനിതകളടക്കം സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ജഡ്ജിമാരായി ഒമ്പത് പേർ ഇന്ന് ചുമതലയേറ്റു. മൂന്ന് വനിതകളടക്കമാണ് ഒമ്പത് പേർ സുപ്രീം കകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറാമതായാണ് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ നടന്നത് ആറാം നമ്പർ കോടതിയിൽ ജസ്റ്റിസ് എസ്‌ക കെ കൗളിനൊപ്പമാണ് ജസ്റ്റിസ് സി ടി രവികുമാർ ആദ്യ ദിനം കോടതി നടപടികളിൽ പങ്കെടുത്തത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ശ്രീനിവാസ് ഓഖ, വിക്രംനാഥ്, ജെ കെ മഹേശ്വരി, ഹിമ കോലി, എം എം…

Read More

പയ്യന്നൂരിലെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; ശബ്ദരേഖ പുറത്ത്

പയ്യന്നൂർ കോറോത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞ് സുനീഷ സഹോദരന് അയച്ച ശബ്ദരേഖ പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മകൾക്ക് ഭർതൃവീട്ടിൽ പീഡനമേൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുനീഷയുടെ മാതാവ് ഈ മാസം അഞ്ചാം തീയതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് രണ്ട് കുടുംബങ്ങളെയും വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു.

Read More

തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440 ആയി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Read More

മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിംഗിനും എൻ സി ബി നോട്ടീസ്

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നീ താരങ്ങൾക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബർ അഞ്ചിന് ഹാജരാകാനാണ് നിർദേശം. അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകൾ ലഭിച്ചിരുന്നു നേരത്തെ കള്ളപ്പണ കേസിലും മൂന്ന് താരങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ സെപ്റ്റംബർ എട്ടിനാണ് താരങ്ങൾ ഹാജരാകേണ്ടത്. ഇവരെ കൂടാതെ ചാർമി കൗർ, മുമൈദ്…

Read More

ബംഗളൂരുവിൽ കാർ പോസ്റ്റിലിടിച്ച് എംഎൽഎയുടെ മകനടക്കം ഏഴ് പേർ മരിച്ചു

ബംഗളൂരുവിൽ കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകൻ കരുണ സാഗർ അടക്കം ഏഴ് പേർ മരിച്ചു. ഇവരുടെ ഔഡി കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. കരുണ സാഗർ, ഭാര്യ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയും പോസ്റ്റിലിടിച്ച് തകരുമായിരുന്നു. ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read More

നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കുഴിച്ചിട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആവോലം മരമില്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മതിൽ നിർമിക്കാനായി കുഴിയെടുത്താണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

Read More