Headlines

Webdesk

മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തി; ബലി പെരുന്നാൾ ആഘോഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

ബലി പെരുന്നാൾ ആഘോഷം കൊവിഡ് പ്രോട്ടോകൾ പാലിച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലിക്കേണ്ട നിർദേശങ്ങൾ വിശദീകരിച്ചത്. പരമാവധി ആഘോഷങ്ങൾ ചുരുക്കി ചടങ്ങുകൾ മാത്രം നിർവഹിക്കുക. പെരുന്നാൾ നമസ്‌കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കില്ല സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറ് പേർ. അതിലധികം ആളുകൾ പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബലികർമവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1. ഫോർട്ട് കൊച്ചി സ്വദേശി (30) സമ്പർക്കം 2. എടത്തല സ്വദേശി (17) സമ്പർക്കം 3. കളമശ്ശേരി സ്വദേശിനി (21) സമ്പർക്കം 4. കാലടി സ്വദേശിനി (71) സമ്പർക്കം 5. എടത്തല സ്വദേശി (18) സമ്പർക്കം 6. കാലടി സ്വദേശിനി (8) സമ്പർക്കം 7. കീഴ്മാട് സ്വദേശി (2)(സമ്പർക്കം ) 8. തൃക്കാക്കര കോൺവന്റ് (41) സമ്പർക്കം 9. തുറവൂർ സ്വദേശി (23) സമ്പർക്കം 10. തൃക്കാക്കര…

Read More

മഠം, ആശ്രമം, അഗതിമന്ദിരം എന്നിവിടങ്ങളിൽ കർശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്ന് കോൺവെന്റുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മഠങ്ങൾ, ആശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവർ ധാരാളമുണ്ട്. അവരെ സന്ദർശിക്കാൻ എത്തുന്നവർ രോഗവാഹകരാണെങ്കിൽ വലിയ ആപത്തുണ്ടാകും ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണം. ഒഴിവാക്കാൻ പറ്റാത്ത സന്ദർശനമാണെങ്കിൽ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴ്മാട്, പയ്യംപള്ളി, തൃക്കാക്കര കോൺവെന്റുകളിൽ രോഗബാധ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ക്ലോസ്ഡ് ക്ലസ്റ്റർ ആക്കിയാണ് പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 1078…

Read More

ഐപിഎല്‍ തടയാന്‍ ശശാങ്ക് ശ്രമിച്ചു! ലോകകപ്പ് തീരുമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് അലി

മുംബൈ: സ്ഥാനമൊഴിഞ്ഞ ഐസിസി ചെയര്‍മാനും ഇന്ത്യക്കാരനുമായ ശശാങ്ക് മനോഹറിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം നടക്കാതിരിക്കാന്‍ ശശാങ്ക് ശ്രമിച്ചുവെന്നും ഇതേത്തുടര്‍ന്നാണണ് ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഇത്രയും വൈകിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ കൃത്യമായ തന്ത്രം തന്നെയായിരുന്നു ശശാങ്കിന്റേത്. ടി20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ ഒന്ന്-ഒന്നര മാസങ്ങള്‍ക്കു മുമ്പ് തന്നെ ഐസിസിക്കു തീരുമാനം പ്രഖ്യാപിക്കാമായിരുന്നു. ഇന്ത്യക്കാര്‍ക്കു ഇതു പറയുന്നത് കേള്‍ക്കുമ്പോള്‍ മോശമായി തോന്നുന്നുവെങ്കില്‍…

Read More

സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത്…

Read More

പാലത്തായി പീഡനക്കേസ്: പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ ഹൈക്കോടതിയിൽ

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പൊലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്‌സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്‌സോ കോടതിക്ക് ജാമ്യഹർജി പരിഗണിക്കാനാകില്ല. ഇരയെ കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകും ജാമ്യം റദ്ദ് ചെയ്ത്…

Read More

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്, അഞ്ച് പേര്‍ രോഗമുക്തി നേടി

കൽപ്പറ്റ:ജില്ലയില്‍ വ്യാഴാഴ്ച്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതില്‍ 136 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍: ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി…

Read More

കൊവിഡ് 19 വ്യാപനം; സംസ്ഥാന അതിര്‍ത്തികള്‍ അടക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബഹ്‌റ. തീരപ്രദേശങ്ങളിലുള്‍പ്പെടെ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ളയുള്ള അടിസ്ഥാന പ്രോട്ടോക്കോളുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കമ്യൂണിറ്റി നേതാക്കളുടെ സഹായം തേടാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ പൊലീസുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. നിയന്ത്രണ മേഖലകളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും തലസ്ഥാനത്തെ ചാല മാര്‍ക്കറ്റില്‍ ആളുകളുടെ തിരക്ക് വര്‍ധിക്കുന്നതും…

Read More

ആശങ്ക അകലാതെ കേരളം; ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.അഞ്ചു പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. വിദേശത്ത് നിന്നുമെത്തിയ 104 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 115 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി 57 വയസ്സുള്ള കോയകുട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള(79), പാറശ്ശാല…

Read More

മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത് ഈ വാർഡുകളാണ്

മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 4, 5, 6, 7, 8, 15 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More