Headlines

Webdesk

താലിബാൻ വളരെ നല്ലവരെന്ന് പുകഴ്ത്തി വാര്‍ത്താവതാരകന്‍; പിന്നിൽ ഭീകരർ

  കാബൂള്‍: സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്‍ക്കുന്ന താലിബാന്‍ സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന വാര്‍ത്താവതാരകന്‍. അഫ്ഗാനിസ്താനിലെ ഒരു വാര്‍ത്താ ചാനലില്‍നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഭയക്കേണ്ടതില്ലെന്ന് ഭയചകിതമായ മുഖത്തോടെ വാര്‍ത്താവതാരകന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു…

Read More

നടന്ന ചർച്ചകൾ അപൂർണമായിരുന്നു; താൻ ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി

  ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. പ്രാഥമിക ചർച്ചകളാണ് നടന്നത്. എന്നാൽ അത് അപൂർണമായിരുന്നു. പ്രാഥമികമായ ചർച്ചയിൽ ഞങ്ങളുടെ ആളുകളുടെ പേരുകൾ മാത്രമല്ല, മറ്റ് ആളുകളുടെയും പേരുകൾ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല. പിന്നീട് കാണാമെന്ന് പറഞ്ഞ് ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു. പട്ടിക പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ഞങ്ങൾ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കുമത് സ്വീകാര്യമാകാൻ ശ്രമിക്കാറുണ്ട്. നിർദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താ സമ്മേളനത്തിൽ…

Read More

എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ അഭ്യൂഹങ്ങൾക്കൊടുവിൽ പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. വികാരാധീനനായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. 15 വയസ്സ് മുതൽ കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണമെന്നാഗ്രഹിച്ച ഒരാളായിരുന്നു. പാർട്ടിയിൽ കണ്ടുവരുന്ന സംഭവങ്ങളും സംഭവവികാസങ്ങളും വർഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. സ്വാതന്ത്ര്യ…

Read More

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ; സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ പ്രധാനം

  ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ശ്രമമെന്ന് താലിബാൻ. സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ഇതിനായുള്ള ശ്രമം നടക്കുകയാണെനന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്‌സായി ദോഹയിൽ പറഞ്ഞു. താലിബാൻ നിയന്ത്രണത്തിൽ വരുന്നതിന് മുമ്പ് അഫ്ഗാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. താലിബാനോടുള്ള ഇന്ത്യയുടെ സമീപനമെന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം തന്നെ ഉറ്റുനോക്കുമ്പോഴാണ് താലിബാന്റെ പ്രതികരണം വരുന്നത്.  

Read More

24 മണിക്കൂറിനിടെ 42,909 പേർക്ക് കൂടി കൊവിഡ്; 380 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 29,836 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 380 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. രാജ്യത്ത് ഇതിനോടകം 3.26 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,19,23,405 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മാത്രം 34,763 പേർ രോഗമുക്തരായി ഇതിനോടകം 4,38,210 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,76,324 പേരാണ് വിവിധ…

Read More

കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

  കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തുന്നയാളാണ്. സനൽ ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ലോക്ക് ഡൗൺ കാലത്താണ് ഇരുവരും ചേർന്ന് കഞ്ചാവ് കച്ചവടം തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകക്ക് എടുക്കുകയും ചെയ്തു. കള്ള നമ്പറിലുള്ള വാഹനത്തിലാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.  

Read More

കോൺഗ്രസിലെ പൊട്ടിത്തെറി: പരസ്യപ്രതികരണം നടത്തിയവരുടെ വിവരങ്ങൾ ഹൈക്കമാൻഡ് തേടി

  ഡിസിസി പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കമാൻഡ് കെപിസിസിക്ക് നിർദേശം നൽകി. നേരത്തെ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച കെ പി അനിൽകുമാർ, ശിവദാസൻ നായർ എന്നിവരുടെ പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിനും നിർദേശം നൽകി. നേതൃത്വത്തിനെതിരായ നിലപാട് തുടർന്നാൽ നടപടിയുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നിർദേശം നൽകിയിട്ടുണ്ട്. ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയതലത്തിലെ പദവിയിൽ…

Read More

സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചത് 110 പേർക്ക്; 21 പേർ മരിച്ചു

  സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഇതുവരെ 110 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും മരിച്ചു 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് കൊവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ സാധ്യത.

Read More

കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം

  എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ ആദിത്യൻ, വിഷ്ണു, അരുൺബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തൊടുപുഴ പുറപ്പുഴ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മൈസൂർ കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്. ഇവർക്കായി തമിഴ്‌നാട്ടിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പതിനേഴുകാരനടക്കം അഞ്ച് പേരെയാണ് കേസിൽ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരും തിരുപ്പൂർ സ്വദേശികളാണ്. ഇവർ സ്ഥിരം കുറ്റവാളികളാണ്. തമിഴ്‌നാട്ടിലും കർണാടകയിലും ഇവർക്കെതിരെ വാഹനമോഷണ കേസുകളുണ്ട്. തമിഴ്‌നാട് സ്വദേശികളായ രണ്ട് ലോറി ഡ്രൈവർമാരാണ് ഇനി പിടിയിലാകാനുള്ളത്. അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയെ മാതാപിതാക്കൾ ഹെലികോപ്റ്ററിൽ മുംബൈയിലേക്ക് കൊണ്ടുപോയി. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് കുടുംബം അറിയിച്ചതോടെ സ്വമേധയാ…

Read More