ഐപിഎൽ 2020: ഓപ്പോയുമായി കരാര്‍, ധോണിക്ക് എതിരെ രോഷം
14 മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ എംഎസ് ധോണി തിരിച്ചെത്തുന്നു. കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം പാഡഴിച്ചതാണ് ധോണി. ശേഷം താരം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് ഇതാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ഥിതിക്ക് ഐപിഎല്ലിലും ധോണി ഏറെക്കാലമുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തം. എന്തായാലും പുതിയ ഐപിഎല്‍ സീസണിലെ മുഖ്യാകര്‍ഷണമായി ധോണി മാറിക്കഴിഞ്ഞു. ശനിയാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരെ ധോണിയുടെ ചെന്നൈപ്പട മാറ്റുരയ്ക്കും. എന്നാല്‍ ഇതിനിടെ ധോണിയുടെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വാര്‍ത്ത ആരാധകരില്‍ ഒരുവിഭാഗത്തെ ചൊടിപ്പിക്കുന്നുണ്ട്. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ…