കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ബീവാത്തു മരിച്ചത്. ഇതിന് ശേഷമാണ് സ്രവപരിശോധന നടത്തിയത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കൊവിഡ് മരണങ്ങളുടെ എണ്ണം 50 ആയി ഉയരുകയും ചെയ്തു. കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസയാണ് ആദ്യം മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം…