ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സുൽത്താൻ ബത്തേരി : വർഗ്ഗീയതയുടെ കണിക തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയം തമിഴ്‌നാട് അതിർത്തി വരെ എത്തി അത് കേരള അതിർത്തി കടക്കില്ല .സൂര്യനുദിക്കും എന്നത് സത്യമാണെങ്കിൽ ബി.ജെ.പി ഇവിടെ വളരുകയില്ല. രാഷ്ട്രീയ എതിരാളികളെ കീഴ്‌പ്പെടുത്താനാണ് കേന്ദ്ര സർക്കാർ അധികാരം ഉപയോഗിക്കുന്നത്. വിദ്വോഷത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ…
