Headlines

Webdesk

മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്‌സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.

Read More

മതം പറഞ്ഞുള്ള പൗരത്വം വേണ്ട: മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി നൽകിയ ഹർജിയിലാണ് പുതിയ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം…

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം. പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ആറ് പോലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച് പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും നിർദേശിച്ചു കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് നടപടി. കസ്റ്റഡി മരണത്തെ തുടർന്നാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം പോലും പോലീസ് അട്ടിമറിച്ചതായും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.

Read More

ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

  നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. തുടർന്ന് എതിരില്ലാതെ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തുവെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിക്കുകയായിരുന്നു അടൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്.

Read More

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

  സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.

Read More

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഉത്സാഹം കുറയരുതെന്ന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി, പ്രതിസന്ധികളെ അവസരങ്ങളാക്കണമന്നും മുഖ്യമന്ത്രി

  പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: ആകെ രോഗബാധിതര്‍‌ 17.14 കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.64 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം…

Read More

മൈജി ഷോറുമുകൾ ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

  കേരളത്തിലുടനീളമുള്ള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു. പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ ഷോറൂമുകളും പ്രവർത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഉപഭോക്താക്കൾക്ക് ഷോറൂം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ ക്ലാസുകളുള്ള വിദ്യാർഥികൾ, വർക്ക് ഫ്രം ഹോം ഉള്ളവർ, തുടങ്ങി പല മേഖലകളിലുള്ളവരും ഈ ലോക്ഡൗൺ കാലത്ത് ഉപകരണങ്ങളുടെ പർച്ചേസിങ്ങിനും സർവീസിനും റിപ്പയറിങ്ങിനുമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. മൈജി ഷോറുമുകൾ തുറന്നു പ്രവർത്തിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും….

Read More

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.

Read More

ബംഗാളിൽ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് പോയ നേതാക്കൾ തിരികെ തൃണമൂലിലേക്ക് വരാനൊരുങ്ങുന്നു

  ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയവർ തിരികെ വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് വീണ്ടും തൃണമൂലിലേക്ക് ചേക്കേറാൻ ഇവർ ഒരുങ്ങുന്നത്. ദീപേന്ദു ബിശ്വാസാണ് തിരിച്ചുവരാനൊരുങ്ങുന്നവരിൽ പ്രമുഖൻ. ദീപേന്ദു ബിശ്വാസ് മമതാ ബാനർജിക്ക് കത്തെഴുതുകയും ചെയ്തു. ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നിഷ്‌ക്രിയമായി ഇരിക്കേണ്ടി വരുമെന്ന ഭയത്താലുണ്ടായ വൈകാരിക തീരുമാനമായിരുന്നുവത്. തൃണമൂലിലിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് ദീപേന്ദു കത്തിൽ പറയുന്നു സോണാലി ഗുഹ,…

Read More