സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്
മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.