സിമന്റ് വില കുത്തനെ ഉയരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ വഴിമുട്ടുന്നു
സിമന്റ് വില കുത്തനെ ഉയരുന്നു. നിർമ്മാണ പ്രവർത്തന ങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയെങ്കിലും വിലവർദ്ധനവ് ഇരുട്ടടിയാവുന്നു. സംസ്ഥാനത്ത് സിമന്റ് വില ചാക്കിന് 510 രൂപയായി കൂടി. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്റെ ഒരു ചാക്ക് സിമന്റിന് 420 രൂപയായിരുന്നു വില. പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ്…