Headlines

Webdesk

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19 ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.   സെപ്റ്റംബര്‍ 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read More

ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലുവ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാർക്കിംഗ് ഏരിയയിലാണ് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മരിച്ച ആൾക്ക് ഏകദേശം 30 വയസ് തോന്നിക്കും. കെട്ടിട നിർമാണ തൊഴിലാളിയായ മാർത്താണ്ഡം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു.

Read More

മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കോടതിയുടെ ഉത്തരവ്. കോട്ടയം സബ് കോടതിയുടേതാണ് ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു   യാക്കാബോയ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ഇത് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നും യാക്കോബായ സഭ അറിയിച്ചു. മാർത്തോമ സഭക്ക് കോടതി വിധിയിലൂടെ ലഭിച്ച പള്ളിയാണ് മണർകാട്. ഇടവകക്കാരു പോലുമില്ലാത്ത ഓർത്തഡോക്‌സുകാർ പള്ളിക്ക് അവകാശം…

Read More

ബീഹാറിൽ 1.42 കോടി ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി

ബീഹാർ കിഷൻഗഞ്ചിൽ 1.42 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. ദിഗൽബങ്ക് ഗ്രാമത്തിലാണ് സംഭവം. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു   കഴിഞ്ഞ ജൂണിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് പാലത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിന് കാത്തുനിൽക്കാതെ തന്നെ പാലം തകർന്നുവീഴുകയായിരുന്നു   നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗ്രാമവാസികളെ പുറംലോകവുമായി…

Read More

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിൻമേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പോലീസിന് കൈമാറി. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Read More

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം, നേരിട്ട് ഹാജരാകണം

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജാരാകാൻ ശ്രീറാമിന് കോടതി നിർദേശം നൽകി. മൂന്ന് പ്രാവശ്യം നിർദേശം നൽകിയിട്ടും ശ്രീറാം ഹാജരായിരുന്നില്ല കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ചാണ് ബഷീർ മരിച്ചത്. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രീറാം ശ്രമിച്ചിരുന്നു അതേസമയം വഫ ഇത്…

Read More

വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും- മന്ത്രി ജി. സുധാകരൻ

  കൽപ്പറ്റ:ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ – കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതി്ക്കായി അനുവദിച്ചത്. സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍…

Read More

കാർഷിക ബില്ല്: പ്രതിഷേധവുമായി കർഷകർ; സെപ്തംബര്‍ 25ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കർഷകർ പ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തമാക്കും. നൂറുകണക്കിന് കർഷകർ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിൻ്റെ പാതയിലാണ്. നിയമനിർമ്മാണം റദ്ദാക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി. സെപ്തംബർ 25 ന് കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.   സെപ്തംബർ 19ന് ഇടതുപക്ഷ സംഘടനകൾ, ഭാരതീയ കിസാൻ യൂണിയന്റെ…

Read More

കോവിഡ് മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന.   തെക്കന്‍ ജിദ്ദയിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂട്ടംകൂടുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയത്.   പ്രശസ്ത വ്യാപാര കേന്ദ്രങ്ങള്‍ക്കു പുറമെ, റോഡരികില്‍ തടിച്ചുകൂടുന്നവരേയും പരിശോധിക്കുന്നുണ്ട്.

Read More

‘വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ ഉറങ്ങികിടക്കുന്നു…’ കിഷോർ സത്യ

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. നിലവിളക്ക്, അമല, മിന്നുകെട്ട്, പാടാത്ത പൈങ്കിളി, പ്രണയം, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ട താരം ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   ശബരീനാഥിന്റെ അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ എത്തിയ നടനും അവതാരകനുമായ കിഷേര്‍ സത്യയുടെ കുറിപ്പ് വിങ്ങലാവുകയാണ്. ഭൂമിയിലെ സന്ദര്‍ശനം മതിയാക്കി നിങ്ങള്‍ മടങ്ങിയെന്ന സത്യം നിങ്ങളുടെ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും തിരിച്ചറിയാന്‍ എങ്ങനെ സാധിക്കും എന്നാണ് കിഷോര്‍…

Read More