കൊച്ചിയിലെ സിനിമാ ദമ്പതികൾക്ക് ഫൈസൽ ഫരീദുമായി ബന്ധം: എംടി രമേശ്
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് ചില മലയാള സിനിമകള്‍ക്ക് വേണ്ടി പണം മുടക്കിയതായുളള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെ ചില മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്. മലയാളത്തിലെ സിനിമാക്കാരായ ദമ്പതിമാര്‍ക്ക് ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട് എന്നാണ് എംടി രമേശിന്റെ ആരോപണം. ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതിമാര്‍ക്കാന്‍ ഫൈസല്‍ ഫരീദുമായി ബന്ധം എന്ന് എംടി രമേശ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍…