Headlines

Webdesk

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കണം: കേരളത്തിന് നിർദേശവുമായി കേന്ദ്രം

  കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേരളത്തിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. കേരളത്തിൽ കോൺടാക്ട് ട്രേസിംഗ് ഉടൻ ശക്തിപ്പെടുത്തണമെന്നും,രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ നിന്നാണ്. അതേസമയം രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 30 വരെ തുടരുമെന്ന് ചീഫ്…

Read More

മഴ അതിശക്തമാകുന്നു: ഓറഞ്ച് അലർട്ട് ഒമ്പത് ജില്ലകളിൽ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് നിലവിലുണ്ടായിരുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടായിരിക്കും. പത്തനംതിട്ട ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. 29ാം തീയതി പത്തനംതിട്ട, ആലപ്പുഴ,…

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

  പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയോടെയാണ് സംഭവം. ആദിച്ചൻപറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊവിഡുണ്ടാക്കിയ പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി

  കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തിക്കുന്നത് ജനകീയ ബദൽ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കിയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു ആദിവാസി വിഭാഗത്തിൽപെട്ട കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 60 വയസിന് മുകളിൽ പ്രായമുള്ള അമ്മമാർ എന്നിവർക്ക് പോഷകാഹാരം നൽകുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴിൽ അധിഷ്ഠിതമായ പഠനത്തിന്…

Read More

രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം; കേരളത്തെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം. കൊവിഡ് വിഷയത്തിൽ രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. കുളപ്പടിക ഊരിലെ മശണൻ എന്ന 34കാരനാണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. യുവാവിനെതിരെ എക്‌സൈസ് കേസുണ്ടായിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഒരാഴ്ചയായി മശണനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

അവകാശപോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി

  ദളിതരുടെയും സ്ത്രീകളുടെയും കർഷകരുടെയും അവകാശ പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യങ്കാളി ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അടിച്ചമർത്തപ്പെട്ട മനുഷ്യന്റെ ഓരോ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ശക്തമായ പ്രക്ഷോഭങ്ങളുയർത്തിയ വ്യക്തിയാണ് അയ്യാങ്കാളിയെന്നും മുഖ്യമന്ത്രി പറഞ്ഞു ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും…

Read More

ദിവസവും എത്ര ​​ഗ്ലാസ് വെള്ളം കുടിക്കണം…?

ധാരാളം വെള്ളം കുടിക്കുന്നത് ഹൃദയസ്തംഭനം തടയാൻ സഹായിക്കുമെന്ന് പഠനം. പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 15 ​ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ​ഗ്ലാസ് വെള്ളവും കുടിക്കേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയത്തിലെ മാറ്റങ്ങൾ മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമെന്നും നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ(NIH) ഗവേഷകയായ നതാലിയ ദിമിത്രീവ പറഞ്ഞു. യൂറോപ്യൻ…

Read More

മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മോഡലിൽ വെടിവെച്ചു കൊല്ലണമെന്ന് കുമാരസ്വാമി

  മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പോലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് നാല് പ്രതികളെ പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ ചാമുണ്ഡി ഹിൽസിൽ ആക്ടിവായിരുന്ന 20 സിമ്മുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിൽ ആറ് സിമ്മുകൾ പെൺകുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർഥികളുടേത്…

Read More

മൈസൂർ കൂട്ടബലാത്സംഗം: നാല് പേർ പിടയിൽ, കൂട്ടത്തിൽ മലയാളികളുമെന്ന് സൂചന

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചിട്ടുമ്ട്. ചൊവ്വാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ചാമുണ്ഡി ഹിൽസിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതികൾ മൈസൂർ എൻജിനീയറിംഗ് കോളജ്…

Read More