പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

 

പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയോടെയാണ് സംഭവം. ആദിച്ചൻപറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.