ധാരാളം വെള്ളം കുടിക്കുന്നത് ഹൃദയസ്തംഭനം തടയാൻ സഹായിക്കുമെന്ന് പഠനം. പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 15 ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ഗ്ലാസ് വെള്ളവും കുടിക്കേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയത്തിലെ മാറ്റങ്ങൾ മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമെന്നും നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ(NIH) ഗവേഷകയായ നതാലിയ ദിമിത്രീവ പറഞ്ഞു.

പ്രായം, രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), പുകവലി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഘടകങ്ങളാണെന്നും ഗവേഷക നതാലിയ പറഞ്ഞു. ധാരാളം വെള്ളം കുടിക്കുകയും ഉപ്പ് പരിമിതപ്പെടുത്തുകയും ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്.
ഹൃദയസ്തംഭനം ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ അപകട ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദവും കൊറോണറി ആർട്ടറി രോഗവുമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെയും ഹൃദ്രോഗസാധ്യത തടയാമെന്നും പഠനത്തിൽ പറയുന്നു.