Headlines

Webdesk

ആംബുലൻസിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽ കൊണ്ടു പോകവേ ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട കോവിഡ് രോഗിയായ  പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ്…

Read More

ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല; പ്രതിരോധമരുന്ന് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് യു.എന്‍ മേധാവി

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന നമ്പര്‍ വണ്‍ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്-19 എന്നും അദ്ദേഹം പറഞ്ഞു.   പ്രതിരോധമരുന്നില്‍ പ്രതീക്ഷ ഉണ്ടെന്നാണ് പലരും പറയുന്നത്്. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു. രോഗവ്യാപനം തടയാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ ഒരമിച്ച് നിക്കണമെന്നും വൈറസിനെ…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.   അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം…

Read More

കണ്ടേയ്ൻമെന്റ് സോണാക്കി

  നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 (നമ്പ്യാർകുന്ന്) മാങ്ങ ച്ചാൽ കോളനിയുടെ 300 മീറ്റർ പരിധിയിൽ ഉള്ള പ്രദേശങ്ങൾ. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കമ്പളക്കാട് ബസ് സ്റ്റാൻഡ് മുതൽ , കെൽട്രോൺ വളവ്, പറളിക്കുന്ന് റോഡ്, രാസ്ത റോഡ് അംഗൻവാടി കെട്ടിടം വരെയുള്ള പ്രദേശങ്ങൾ, കമ്പളക്കാട് ടൗൺ ഉൾപ്പെടെ (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ) അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (നീർച്ചാൽ)    

Read More

ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നു പോയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠന റിപോര്‍ട്ട്. കൊവിഡ് ബാധിച്ചവര്‍ പോലും അറിയാതെയാണ് രോഗം വന്നതും മാറിയതും. മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. ഡല്‍ഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പഠനത്തില്‍ കണ്ടെത്തിയത്. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണ് സര്‍വെ നടത്തിയത്. 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള സര്‍വേയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ്…

Read More

ഗസ്റ്റ് ഹൗസിലെത്തിയത് മന്ത്രിയില്ലാത്ത വാഹനം; വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍

കൊച്ചി: എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എൻഎഐ ഓഫീസിൽ നിന്നും സ്വകാര്യ കാറിൽ മടങ്ങിയ മന്ത്രി കെടി ജലീൽ വഴിമധ്യേ വാഹനം മാറ്റി. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി ഇല്ലാത്ത വാഹനമാണ് പോലീസ് അകമ്പടിയോടെ എത്തിയത്. സിപിഎം നേതാവ് എഎം യൂസഫിന്റെ കാറിലാണ് കെടി ജലീൽ എൻഐഎ ഓഫീസിൽ നിന്നും പുറത്തിറങ്ങിയത്. മന്ത്രി ഇതേ കാറിൽ ഗസ്റ്റ് ഹൗസിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വഴിയിൽ വാഹനം മാറിക്കയറി യാത്ര തുടർന്നുവെന്നാണ് സൂചനകൾ. മന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക്…

Read More

ബിരുദ-പി ജി പ്രവേശനം അഡ്മിഷൻ ഈ മാസം 30 വരെ

സുൽത്താൻ ബത്തേരി: ഭാരതിയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള താളൂർ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് മെറിറ്റ്‌ അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികൾ ഈ മാസം 30 ന് അവസാനിക്കും. ഓൺലൈനിലൂടെയും നേരിട്ട് കോളേജിലെത്തിയും വിവിധ സ്ഥലങ്ങളിലെ അഡ്മിഷൻ ഹെല്പ് ഡെസ്ക് വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡിഗ്രീ കോഴ്‌സുകൾ: ബി എ ഇംഗ്ലീഷ്, ബി എസ്‌ സി സൈക്കോളജി,ബി എസ്‌ സി ഫിസിക്സ്, ബി എസ്‌ സി കംപ്യൂട്ടർ സയൻസ്,ബി സി എ, ബി കോം…

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ…

Read More

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച്: മുഖ്യമന്ത്രി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം…

Read More