Headlines

Webdesk

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ കത്തി ഡ്രൈവർ മരിച്ചു

  ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. ആത്മഹത്യയെന്നാണ് സൂചന.  

Read More

കൊവിഷീൽഡ് വാക്സിന്റെ ഇടവേള വെട്ടിക്കുറയ്ക്കില്ല: അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡിനായുള്ള 84 ദിവസത്തെ ഇടവേള കുറയ്ക്കാൻ നീക്കമില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ ശുപാർശയെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലുള്ള ഇടവേള മൂന്നാം തവണയും അവലോകനം ചെയ്യുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ എൻ കെ അറോറ പറഞ്ഞു. ഐഎപിഎസ്എം അല്ലെങ്കിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വിടവ് കുറയ്ക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്…

Read More

നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്; പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്. നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍ നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍…

Read More

ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ സെറോ സര്‍വേ

  തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്താനൊരുങ്ങുന്നു. കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ സെറോ സര്‍വേ നടത്തുന്നത്. കൊവിഡ് ബാധ, വാക്‌സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സെറോ സര്‍വേ സംഘടിപ്പിക്കുന്നത് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച് പഠനം നടത്തും. അഞ്ച്…

Read More

2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷ സെപ്റ്റംബര്‍ 12ന്

  ന്യൂഡല്‍ഹി: 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച് അദ്ദേഹം നിലപാട് അറിയിച്ചത്. കോവിഡ് വ്യാപനവും സിബിഎസ്ഇ പ്ലസ്ടു റിസല്‍ട്ട് വരാന്‍ വൈകിയതിനെ തുടര്‍ന്നും സെപ്റ്റംബര്‍ 12 ലെ നീറ്റ് പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്ത്യാ…

Read More

സെപ്തംബര്‍ 25ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കമ്മറ്റികള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്നും കര്‍ഷക സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യു.പിയുടെ ഭാഗമായി സെപ്‌തംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Read More

ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ

  ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇതാണ് ആറ് മാസത്തേക്കുള്ള നിലവിലെ ധാരണ. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കന്നത് നിലവിൽ ഉചിതമല്ലെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിൽ നിന്ന് ഇന്ത്യ ഇതിനോടകം 552 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 262 പേർ ഇന്ത്യക്കാരായിരുന്നു.

Read More

മൈസൂർ കൂട്ടബലാത്സംഗം: പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു

  രാജ്യത്തെ നടുക്കിയ മൈസൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന. അന്വേഷണം മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ചാമുണ്ഡി ഹിൽസിൽ വെച്ച് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർണാടകയിൽ അരങ്ങേറുന്നത്. പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ…

Read More

ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുകയറുന്നു; നാലാം ദിനം നിർണായകമാകും

  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ പൂജാര 91 റൺസുമായും കോഹ്ലി 45 റൺസുമായും ക്രീസിൽ തുടരുകയാണ്. 180 പന്തിൽ 15 ഫോറുകൾ സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. 94 പന്തിൽ ആറ് ഫോറുകൾ സഹിതമാണ് കോഹ്ലി 45ൽ എത്തിയത്. 59 റൺസെടുത്ത രോഹിത്…

Read More

ഉത്തരാഖണ്ഡില്‍ കനത്ത മഴ; പാലം തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയി

ഡെറാഡൂണ്‍: ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം. റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍ ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. ആളപായം ഉണ്ടായതായി അറിയില്ല. പാലം തകര്‍ന്നതോടെ ഋഷികേശ് – ദേവപ്രയാഗ്, ഋഷികേശ് – തെഹ്‌റി, ഡെറാഡൂണ്‍ – മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത…

Read More