Headlines

Webdesk

സപ്ലൈകോ മെഡിക്കൽ സ്‌റ്റോറുകളിൽ ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അടുത്ത മാസം ഒന്ന് മുതൽ ഇൻസുലിൻ ഉത്പന്നങ്ങൾക്ക് 20 ശതമാനം മുതൽ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. തൊണ്ണൂറിലധികം ഇൻസുലിൻ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡുമായി എത്തുന്നവർക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് തന്നെയാണ്…

Read More

കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇതിൽ 13 പേർ യു എസ് സൈനികരാണ്. കഴിഞ്ഞ ദിവസമാണ് കാബുൾ വിമാനത്താവളത്തിന് പുറത്തും സമീപത്തുമാണ് രണ്ട് ആക്രമണം നടന്നത്. ഐ എസ് ഖൊറസൈൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. താലിബാനുമായി ശത്രുതയുള്ള സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമാണ് ഐ എസ് ഖൊറസൈൻ. ആക്രമണത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് യു എസ്…

Read More

അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മ്മാണം വേണം – ബാലാവകാശസംരക്ഷണ കമ്മീഷൻ

  സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇതിനായി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി, ബ്ലാക്ക് മാജിക് ബില്‍ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിര്‍മാണം നടത്താവുന്നതാണെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. ആഭ്യന്തരം, സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാര്‍ ഇതിനുള്ള…

Read More

മുട്ടിൽ മരം മുറി കേസ്:പ്രതികൾക്ക് ജാമ്യം ഇല്ല

കൊച്ചി: മുട്ടിൽ മരംമുറിക്കേസ് പ്രതികളുടെ ജാമ്യഹർജി  ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ്  ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. 2020 നവംബർ ,ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ  ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ്…

Read More

ഹരിത ട്രൈബ്യൂണൽ വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ; ക്വാറി ഉടമകൾക്ക് തിരിച്ചടി

  ഹരിത ട്രൈബ്യൂണലിന്റെ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത് ഹൈക്കോടതി നടപടിയുടെ ബലത്തിൽ പ്രവർത്തനം തുടങ്ങിയ ക്വാറികളെ സുപ്രീം കോടതി നടപടി കാര്യമായി ബാധിക്കും. സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും…

Read More

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സണെ തടഞ്ഞ് പ്രതിപക്ഷം; ചേംബറിൽ യോഗം ചേർന്നുവെന്ന് അജിത തങ്കപ്പൻ

  തൃക്കാക്കര നഗരസഭാ യോഗത്തിനിടെ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷാംഗങ്ങൾ. കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് ചെയർപേഴ്‌സണെ കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംബറിലേക്ക് കയറി ഇവിടെ വെച്ച് കൗൺസിൽ യോഗം നടന്നതായി നഗരസഭ അധ്യക്ഷ അവകാശപ്പെട്ടു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചതായാണ് നഗരസഭ അധ്യക്ഷ പറയുന്നത്. പോലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത് പണക്കിഴി വിവാദത്തെ തുടർന്നാണ് ചെയർപേഴ്‌സണെതിരെ പ്രതിഷേധം. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പതിനായിരം…

Read More

തൃശ്ശൂർ കോർപറേഷൻ യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

  തൃശ്ശൂർ കോർപറേഷൻ യോഗത്തിനിടെ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളി. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. മേയറെ കയ്യേറ്റം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ഭരണപക്ഷം തടഞ്ഞതോടെയാണ് സംഘർഷമുടലെടുത്തത് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ നേരത്തെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചേ മാസ്റ്റർ പ്ലാൻ നടപ്പാക്കൂ എന്നായിരുന്നു മേയർ പറഞ്ഞത്. എന്നാൽ യോഗത്തിൽ ചർച്ച ചെയ്യാനുള്ള അവസരം പോലും നൽകാതെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു പ്രതിപക്ഷ…

Read More

കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ ചോരുന്നു; ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്

  കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുമ്പേ മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഈ മാസം ഏഴിന് ചേർന്ന യോഗത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി മേലാൽ ഇത് ആവർത്തിക്കരുതെന്ന താക്കീതും നൽകി. യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ തീരുമാനമാകുന്നതിന് മുമ്പേ സർക്കാർ തീരുമാനമായി ചാനലുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30ന് നടന്ന യോഗത്തിൽ കൊവിഡി നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു….

Read More

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് റെയിൽ, വ്യോമ, ബസ് ഗതാഗതത്തിന് ആർടിപിസിആർ പരിശോധന വേണ്ട

  കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് റെയിൽ, വ്യോമ, ബസ് യാത്രക്കായി ആർടിപിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനന്തര യാത്രയ്ക്ക് വിലക്കുകളില്ല. സംസ്ഥാനങ്ങൾക്ക് ക്വാറന്റൈൻ, ഐസോലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും പുതിയ മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നു.

Read More

24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ്; 496 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് നാൽപതിനായിരം കടക്കുന്നത്. 496 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 3,26,03,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,36,861 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 32,988 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 3,44,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ടിപിആർ…

Read More