Headlines

Webdesk

കോവിഡ് ചികിത്സ: വയനാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി ,ആദ്യ ദിനം പ്ലാസ്മ നല്‍കാനെത്തിയത് രോഗമുക്തരായ ഏഴ് പേർ

കൽപ്പറ്റ:കോവിഡ് ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നല്‍കി് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചു. ഏപ്രില്‍ എട്ടിന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട തൊണ്ടര്‍നാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രില്‍…

Read More

ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍…

Read More

വയനാട്ടിൽ ഒരാള്‍ക്ക് കൂടി കോവിഡ്

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 159 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 154 പേര്‍ ജില്ലയിലും രണ്ട് പേര്‍ കോഴിക്കോടും ഓരോരുത്തര്‍ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്‌സിന് കൊവിഡ്; അടിയന്തര യോഗം വിളിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവർ ജോലിക്ക് എത്തിയിരുന്നുവെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ എന്തൊക്കെ ക്രമീകരണം ഏർപ്പെടുത്തണമെന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും.

Read More

പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍! തെലുങ്കില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

ബാഹുബലിയിലൂടെ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരു സിനിമ ഒരുങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനാണ് പുതിയ സിനിമയുമായി എത്തുന്നത് ബാഹുബലിയിലൂടെ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ്…

Read More

കണ്ണൂർ ആലക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള(55), മകൻ സന്ദീപ്(35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതായ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു

Read More

32 ജീവനക്കാര്‍, 74 ടയറുകള്‍; ഈ വാഹനം മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാര്‍ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയ വാഹനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളതാണ്. ഒരു വര്‍ഷം മുന്നേ മുംബൈയില്‍ നിന്നും പുറപ്പെട്ട വാഹനമാണ് പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയത്. മുംബൈയില്‍ നിന്ന് വട്ടിയൂര്‍ക്കാവ് വിഎസ്എസ്സിയിലേക്കുള്ള ഭീമന്‍ യന്ത്രവും അനുബന്ധ വാഹനങ്ങളും കൊണ്ടുവന്ന വാഹനത്തിന് 74 ടയറുകള്‍ ഉണ്ട്. 32 ജീവനക്കാര്‍ ചേര്‍ന്നാണ് വാഹനത്തിന് വഴി ഒരുക്കുന്നത്. 70 ടണ്‍ ഭാരമുള്ള…

Read More

മൂന്നാറിൽ ഡോക്ടർക്ക് കൊവിഡ്; ജനറൽ ആശുപത്രി അടക്കും, രോഗികളെ മാറ്റും

മൂന്നാർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനറൽ ആശുപത്രി അടയ്ക്കും. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിച്ച് ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യ പ്രവർത്തകരടക്കം 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. രാജാക്കാട് ജില്ലയിലെ ഏക ക്ലസ്റ്ററാണ്. കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യ…

Read More

ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ: എടത്വാ പച്ച ജംഗ്ഷനു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.  പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ…

Read More

ഫൈസൽ ഫരീദ് ദുബൈയിൽ അറസ്റ്റിൽ; ഇന്ത്യയ്ക്ക് നാളെ കൈമാറും

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദിയ പോലീസ് മൂന്ന് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. ഫൈസൽ ഫരീദ് ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ദുബൈ പോലീസ് പറയുന്നു. ഇയാളെ നാട് കടത്തും. ഇതിന് മുമ്പായി നിർണായക വിവരങ്ങൾ പോലീസ് തേടും. ഫൈസലിനെ നാളെ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. അതേസമയം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന് പങ്കില്ലെന്ന് ദുബൈ പോലീസ് അറിയിച്ചു. വ്യാജ സീൽ ഉപയോഗിച്ചാണ്…

Read More