Headlines

Webdesk

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ…

Read More

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച്: മുഖ്യമന്ത്രി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം…

Read More

വയനാട്ടിൽ 214 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.09) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 178 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3006 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 558 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1904 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 70271 സാമ്പിളുകളില്‍ 66148 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 63862 നെഗറ്റീവും 2356 പോസിറ്റീവുമാണ്.

Read More

കേരള മീഡിയ അക്കാദമി : ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

കൊച്ചി: കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജിഡിപ്ലോമ കോഴ്സുകളിലേയ്ക്കുളള പൊതുപ്രവേശന പരീക്ഷ ഈ മാസം 19 ന് ഓണ്‍ലൈനില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരീക്ഷാസമയം. ആദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്. ഓരോ പരീക്ഷാര്‍ഥികള്‍ക്കും വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം.ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം,…

Read More

വയനാട്ടിൽ 107 പേര്‍ക്ക് കൂടി കോവിഡ്; 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 79 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (17.09.20) 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2356 ആയി. 1790 പേര്‍ രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: നെന്മേനി പഞ്ചായത്ത് 21 പേര്‍, ബത്തേരി…

Read More

ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4531 പേർക്ക്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 2737 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 820 പേർക്കാണ് രോഗം അതിൽ 721 പേർക്കും സമ്പർക്കമാണ് . മലപ്പുറം 351, കാസർകോട് 319, എറണാകുളം 333 തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം…

Read More

സുൽത്താൻ ബ്‌ത്തേരിയിൽ 25 പേർക്ക് കൊവിഡ് പോസിറ്റീവ്. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിലായാണ് കൊവിഡ് പോസിറ്റീവായത്. രോഗബാധിതരിൽ ആരോഗ്യ പ്രവർത്തകനും

സുൽത്താൻ ബത്തേരി നഗരസഭയിലെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നടന്ന കൊവിഡ് 19 ആ്ന്റീജൻ പരിശോധനയിലും, ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന് ആർപിടിസിആർ പരിശോധനയിലുമാണ് 25 പേർക്ക് കൊവഡ് 19 പോസിറ്റീവായത്. ഇതിൽ 18 പേർക്ക് ആർടിപിസിആർ പരിശോധനയിലും 7 പേർക്ക ആന്റിജൻ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ആർ ടി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ബത്തേരിയിലെ ആരോഗ്യ പ്രവർത്തകനാണ്. ഒരു ദിവസം ബത്തേരിയിൽ 25 പേർക്ക് രോഗം പോസ്റ്റീവാകുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും സമ്പർക്കം…

Read More

മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ മന്ത്രി കെ ടി ജലീലിൽ പുറത്തിറങ്ങി. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം പുറത്ത് വരുന്നത്. രാവിലെ 6 മണിക്ക് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ അദ്ദേഹം പുറപ്പെട്ടിരുന്നു. അതേസമയം കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങിയതായാണ് വിവരം….

Read More

വയനാട് ജില്ലാ ജയിൽ സൂപ്രണ്ടിന് കോവിഡ് പോസിറ്റീവ് ; പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും

വയനാട് ജില്ലാ ജയിൽ സൂപ്രണ്ടിന് കോവിഡ് പോസിറ്റീവ്  പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും കൂത്തുപറമ്പിലെ ബാങ്കിൽ നിന്നാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ആർ.ടി. പി.സി. ആർ. പരിശോധനയിലാണ് പോസിറ്റീവായത് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും  

Read More