തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നി്ല്ലെെന്ന് അദ്ദേഹം പറഞ്ഞു
നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് വിഡി സതീശന്‍ പറഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടു പോകില്ല,സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണ്.മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ആ വിമർശനങ്ങളെ ബഹുമാനിക്കുന്നു.എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു