
‘ഔസേപ്പിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയിട്ടില്ല, ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയത്’; പരാതിക്കാരൻ ദിനേശ്
ഹോട്ടൽ ഉടമ ഔസേപ്പിന്റെ കയ്യിൽ നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമെന്ന് പീച്ചി പൊലീസ് മർദനത്തിലെ പരാതിക്കാരനായ ദിനേശ് ട്വന്റിഫോറിനോട്. ആശുപത്രി ചിലവിനായാണ് പണം വാങ്ങിയത്. അഞ്ച് ലക്ഷം രൂപ നൽകിയെന്ന് പറഞ്ഞത് കള്ളമാണെന്നും ഔസേപ്പിന്റെ കടയിൽ ജോലി നൽകാം എന്ന് പറഞ്ഞത് കൊണ്ടാണ് പരാതി പിൻവലിച്ചതെന്നും ദിനേശ് പറഞ്ഞു. ഔസേപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും ദിനേശ് പറഞ്ഞു. എന്നാൽ ദിനേശിന്റെ വാദങ്ങളെ ഹോട്ടൽ ഉടമ ഔസേപ്പ് തള്ളിക്കളഞ്ഞു. തന്റെ വീടിന്റെ…