Headlines

യുവതിക്ക് മെസേജ് അയച്ച കേസ്; അടൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

യുവതിക്ക് മെസേജ് അയച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതോടെയാണ് നടപടി. യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

2022 നവംബര്‍ മാസത്തില്‍ തിരുവല്ലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. പിന്നീട് വാട്‌സാപ്പിലൂടെ ഇവര്‍ക്ക് നിരന്തരം മെസേജ് അയക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

സമാന പരാതി പത്തനംതിട്ട മുന്‍ എസ്പി വിനോദ് കുമാറിനെതിരെ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു.