Headlines

Webdesk

വയനാട് ജില്ലയില്‍ 1161 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31

  വയനാട് ജില്ലയില്‍ ഇന്ന് (26.08.21) 1161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 470 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92961 ആയി. 85111 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6320 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5031 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Read More

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയത്. മൂന്നാം ഡോസ് നൽകാൻ നിലവിൽ വ്യവസ്ഥകൾ ഇല്ലെന്നും കേന്ദ്രം അറിയിച്ചു കിറ്റെക്‌സ് കമ്പനിയുടേതടക്കം രണ്ട് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ വന്നത്. വാക്‌സിൻ കൈവശമുണ്ടായിട്ടും ജീവനക്കാർക്ക് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 45 ദിവസമായിട്ടും നൽകാൻ ആകുന്നില്ലെന്നായിരുന്നു കിറ്റക്‌സിന്റെ പരാതി. ഇതിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു. ലഭ്യതക്കുറവ് കൊണ്ടാണോ 84 ദിവസത്തെ ഇടവേളയെന്ന്…

Read More

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; ആലുവയില്‍ യുവാവ് ജീവനൊടുക്കി

എറണാകുളം: ആലുവ ചെങ്ങമനാട് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സൗദിയിലിരിക്കെ  ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിനെ നാട്ടുകാര്‍ ദേശം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു

Read More

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

കൊവിഡ് പ്രതിരോധത്തിനൊപ്പം കൊവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. കൊവിഡ് അനാഥമാക്കിയ 399 വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു അനാഥരായ കുട്ടികൾക്ക് 18 വയസ്സ് വരെ പ്രതിമാസം 2000 രൂപ സഹായധനമായി നൽകും. ഡിഗ്രി പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും കേരളം വ്യക്തമാക്കി. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ മൂന്നാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 29ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30ാം തീയതി ഇടുക്കി, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു

മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 2007ൽ ബാഹ്യ കേരള മിഷൻ ബിഷപ്പായി അദ്ദേഹം ചുമതലയേറ്റിയിരുന്നു. 2015ലാണ് ഗുരുഗ്രാം ഭദ്രസനാധിപനായി ചുമതലയേറ്റത്.

Read More

വയനാട് ജില്ലയിലെ ആദ്യത്തെ ഫാം ഡി കോഴ്സ് ഡി എം വിംസിൽ ആരംഭിച്ചു

മേപ്പാടി: വയനാട് ജില്ലയിൽ ആദ്യമായി കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ ഫാം ഡി കോഴ്സ് ഡോ. മൂപ്പൻസ് അക്കാദമിക്കു കീഴിൽ ഡി എം വിംസ് ഫാർമസി കോളേജിൽ ആരംഭിച്ചു. 30 സീറ്റുകളുള്ള കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാതമറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയവർക്ക് ഫാം ഡി യിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് www.dmwimspharmacycollege.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 8111881230 ൽ വിളിക്കുകയോ…

Read More

കൈറ്റ് വിക്‌ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ വെള്ളിയും ഞായറും

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കൾ ദിവസങ്ങളിൽ കൈറ്റ് വിക്‌ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്ക് പകരം പൊതുപരിപാടികളായിരിക്കും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം…

Read More