കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

കൊവിഡ് പ്രതിരോധത്തിനൊപ്പം കൊവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. കൊവിഡ് അനാഥമാക്കിയ 399 വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു

അനാഥരായ കുട്ടികൾക്ക് 18 വയസ്സ് വരെ പ്രതിമാസം 2000 രൂപ സഹായധനമായി നൽകും. ഡിഗ്രി പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും കേരളം വ്യക്തമാക്കി. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ മൂന്നാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം വിദ്യാർഥികളുടെ വിശദാംശങ്ങൾ ബാൽ സ്വരാജ് വെബ്‌സൈറ്റിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം