Headlines

Webdesk

നിമിഷ ഫാത്തിമയെ തിരികെ തിരികെ എത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐ എസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നേരത്തെ തേടിയിരുന്നു നിമിഷയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. ഇന്ത്യ പങ്കാളികളായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബിന്ദുവിന്റെ…

Read More

ലീഡ്‌സിൽ ഒന്നാം ദിനം സംഭവബഹുലം: ഇന്ത്യ 78ന് പുറത്ത്, ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം തന്നെ പിൻസീറ്റിലേക്ക് പോയി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 78 റൺസിന് പുറത്തായി നാണംകെട്ടു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത് വെറും 40.4 ഓവർ മാത്രമാണ് ഇന്ത്യക്ക് പിടിച്ചു നിൽക്കാനായത്. പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ചാണെന്ന് തോന്നിച്ചെങ്കിലും 42 ഓവർ പന്തെറിഞ്ഞിട്ടും ഇംഗ്ലണ്ടിന്റെ ഓപണിംഗ് നിരയിൽ വിള്ളലുണ്ടാക്കാൻ പോലും ഇന്ത്യൻ ബൗളർമാർക്കായില്ല. ഇംഗ്ലണ്ടിന്റെ…

Read More

കൂത്തുപറമ്പിൽ വയോധിക വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ അംബുജാക്ഷിയെന്ന 82കാരിയെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം അംബുജാക്ഷിയെ ചായ കുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സൂചന

Read More

കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ തന്നെ മാതൃകയായിരുന്നു കേരളം. കേരളത്തെ വാഴ്ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മികച്ച വിജയം നേടിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ച്…

Read More

ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

  കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍നിന്നും വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ക്രിസ്ത്യന്‍ നാടാര്‍ സംവരണം ചോദ്യം ചെയ്തുള്ള ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അറിയിച്ചു സംവരണം സംബന്ധിച്ചുള്ള പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോയെന്ന് പരിശോധിക്കണമെന്നും സിംഗിള്‍ ബഞ്ചിന് നിര്‍ദേശം നല്‍കി. നാടാര്‍ സംവരണം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍…

Read More

മൈസൂരിൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ തള്ളി

  മൈസൂർ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. മൈസൂർ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രദേശവാസികളാണ് കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

  കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ ഒരു പ്രതിയെ കൂടി ഇന്ന് പിടികൂടിയിരുന്നു. അഞ്ചാം പ്രതി…

Read More

നാണക്കേട്:ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ 78 റൺസിന് പുറത്ത്

  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 78 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 40.4 ഓവർ മാത്രമാണ് പ്രതിരോധിക്കാനായത്. 19 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിതടക്കം രണ്ട് പേർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ ഇരട്ടയക്കം കടന്നത് സ്‌കോർ ഒന്നിലെത്തുമ്പോൾ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നാലെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യ തകരുകയായിരുന്നു. രഹാനെ 18 റൺസെടുത്തു. രാഹുൽ, ഷമി, ബുമ്ര എന്നിവർ പൂജ്യത്തിന് വീണു….

Read More

കെ. സുരേന്ദ്രന്‍റെ സഹോദരൻ കെ. ഗോപാലൻ അന്തരിച്ചു

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ  കെ.സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരൻ, കെ.ഭാസ്ക്കരൻ (ബിജെപി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌), നാരായണി,ജാനു,മാധവി,ദേവി എന്നിവർ സഹോദരങ്ങളാണ്.

Read More

പെഗാസസില്‍ അന്വേഷണം ആരംഭിക്കരുതെന്ന് ബംഗാളിനോട് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ഇസ്‌റായേലി ചാര സോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികളിന്മേല്‍ സമഗ്രമായ ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. അതുവരെ പശ്ചിമ ബംഗാള്‍ ഉത്തരവിട്ട രണ്ടംഗ കമ്മീഷന്റെ അന്വേഷണം നടത്തരുതെന്ന് സുപ്രീം കോടതിനിര്‍ദ്ദേശിച്ചു. ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ബംഗാളിന്റെ അന്വേഷണ കമ്മീഷന് എതിരെ ഹര്‍ജി നല്‍കിയത്. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.സുപ്രീം കോടതി വിധി വരുന്നത് വരെ…

Read More