Webdesk

കൊവിഡ്: തിരുവനന്തപുരത്തെ രാമചന്ദ്രയില്‍ 17 പേര്‍ക്ക് കൂടി രോഗം; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അറുപത്തിയൊന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം രാമചന്ദ്രൻ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി രോഗം. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ട് വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. രാമചന്ദ്രൻ വ്യാപാര ശാലയില്‍ ജോലി ചെയ്തിരുന്നവരില്‍ ഏറെയും തമിഴ്‍നാട്ടുകാരാണ്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൊവിഡ് ബാധിതരുടെ…

Read More

മടവൂർ സി.എം.മഖാം മഹല്ല് ഖാളി സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ നിര്യാതനായി

കോഴിക്കോട്: മടവൂർ സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. സി എം വലിയുല്ലാഹിയുടെ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-നു സിഎം മഖാം മസ്ജിദ് ഖബർസ്ഥാനിൽ.

Read More

എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഏർപ്പെടുത്തിയ സമിതി വൈകുന്നേരം റിപോർട്ട് സമർപ്പിച്ചു എന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് ഒരുക്കും; ശാരീരിക അകലം നിർബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ശാരീരിക അകലം നിർബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി. കൈ കഴുകൽ, മാസ്‌ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനമുണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും…

Read More

സമ്പർക്കത്തിലൂടെ 481 പേർക്ക് രോഗബാധ; 301 കേസുകളും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ആശങ്ക രൂക്ഷമാക്കി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 301 കേസുകളും തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 16 പേർ വേറെയുമുണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഇതേ സ്ഥാപനത്തിലെ 17 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ നിന്ന് ഇനിയും ഫലം വരാനുണ്ട്. ജില്ലയിലെ…

Read More

ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ഇ പി ജയരാജനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കായികതാരം ബോബി അലോഷ്യസ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ബി എസ് സി സ്‌പോര്‍ട്്‌സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവര്‍ക്ക് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ലണ്ടനിലെത്തിയ ബോബി അലോഷ്യസ്…

Read More

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ, വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുക. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. ശനിയാഴ്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

സുഭിക്ഷ കേരളം: വയനാട്ടിലെ ബാണാസുര സാഗറില്‍ 50 ഏക്കര്‍ കൃഷി ഇറക്കും

കൽപ്പറ്റ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ 50 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പത്ത് ഏക്കര്‍ സ്ഥലത്ത് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയും ബാക്കി വരുന്ന 40 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും, ജില്ലയ്ക്ക് അനുയോജ്യമായ പൂ കൃഷി, ഫാഷന്‍ ഫ്രൂട്ട്, സ്‌ട്രോബെറി എന്നിവയും, പപ്പായ കൃഷിയും നടത്തും. പദ്ധതിയുടെ ഭാഗമായി മില്‍ക്ക് സൊസൈറ്റികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 100…

Read More

സ്വർണക്കടത്ത് കേസ്: യുഎഇയിലുള്ള ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു

തിരുവനന്തുപരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്. ഇയാൾ നിലവിൽ യുഎഇയിലാണ്. ഫൈസൽ ഫരീദാണ് സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്തുന്നതിനുമായാണ് പാസ്‌പോർട്ട് മരവിപ്പിച്ചത്. അതേസമയം അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഇന്ത്യ വിട്ടത് തിരിച്ചടിയായി. അറ്റാഷെ റാഷാദ് ഖാമിസ് അൽ ആഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട കത്തിനോട്…

Read More

ആശങ്കയിൽ കേരളം;722 പേർക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഇതുവരെ 10275 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ –…

Read More