പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍
മൂന്നാര്‍: വളര്‍ത്തു പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവര്‍ഷം കാത്തിരുന്നു പിടികൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് വനംവകുപ്പിന്റെ പിടിയിലായി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് 4 വയസുള്ള പുലിയെ കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവര്‍ഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും. ഒന്നര വര്‍ഷം മുന്‍പ്…