Headlines

Webdesk

വിശാഖപട്ടണത്തെ മരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; നാല് പേര്‍ക്ക് പരുക്ക്

വിശാഖപട്ടണത്തെ മരുന്ന് കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. പരവദയിലെ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ യൂനിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നാല് പേര്‍ മാത്രമാണ് സ്‌ഫോടന സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരുക്കേറ്റു പതിനേഴ് തവണയോളം വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതായി പരിസരവാസികള്‍ പറയുന്നു. മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും മരുന്ന് നിര്‍മിക്കുകയും ചെയ്യുന്ന യൂനിറ്റുകളാണ് ഇവിടെയുള്ളത്. തീ ആളിപ്പടര്‍ന്നതിനാല്‍ ഫയര്‍ ഫോഴ്‌സ് ഏറെ പണിപ്പെട്ടാണ് പരിസരത്തേക്ക് എത്തിയത്.

Read More

കാസര്‍ഗോഡ് രണ്ടുകോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; പണം കൊണ്ടുവന്നത് മഞ്ചേശ്വരത്തെ പ്രമുഖന് വേണ്ടി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍നിന്നാണ് ഹവാല പണം കാസര്‍ഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്കുപോസ്റ്റിനടുത്തുവച്ചാണ് സംഭവം. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി…

Read More

റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ

റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ കോട്ടയം പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്‌

Read More

പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്; കോഴിക്കോട് തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവ്

കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായി. തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക്…

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു; മരണം 5.71 ലക്ഷം

ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുഎസില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേര്‍ യുഎസില്‍ മരിച്ചിട്ടുണ്ട്. 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച്…

Read More

കോഴിക്കോട് ബൈക്കില്‍ കടത്തിയ പത്ത് കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പിടിയില്‍

കോഴിക്കോട് മുക്കത്ത് കഞ്ചാവുമായി സഹോദരനും സഹോദരിയും പിടിയില്‍. പത്ത് കിലോ കഞ്ചാവ് ബൈക്കില്‍ കടത്താനാണ് ഇവര്‍ ശ്രമിച്ചത്. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സൂര്യപ്രഭ എന്നിവരാണ് പിടിയിലായത്. രാത്രി 11 മണിക്ക് നടന്ന പതിവ് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കഞ്ചാവുമായി രണ്ട് പേര്‍ ബൈക്കില്‍ പോകുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബൈക്ക് കണ്ടെത്തിയതും പിന്തുടര്‍ന്ന് പിടികൂടിയതും. മലയോരത്തെ വിവിധ മേഖലകളില്‍ മാറി താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറയുന്നു

Read More

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു

മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ…

Read More

കാമുകിയുടെ മുഖത്ത് സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്തി; യുവാവ് അറസ്റ്റില്‍

കാമുകിയുടെ മുഖത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചണ്ഡീഗഢിൽ താമസിക്കുന്ന ബുറൈൽ സ്വദേശി നരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം നൽകാൻ വിസമ്മതിച്ചതിനാണ് യുവാവ് കാമുകിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ആറാം തീയതി അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 22 വയസ്സുകാരിയായ യുവതിയും നരേഷും ചണ്ഡീഗഢിലെ ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം നരേഷ് യുവതിയോട് 2000 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നരേഷ് യുവതിയുടെ മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചശേഷം…

Read More

നൈറ്റ് കർഫ്യൂവിനിടെ പാതിരാസഞ്ചാരത്തിനിറങ്ങിയ മന്ത്രിപുത്രനെ തടഞ്ഞ പൊലീസുകാരിക്ക് സംഭവിച്ചത്

രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം പിന്നിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. രാത്രി നിശ്ചിത സമയത്തിനപ്പുറം വീടുവിട്ടു പുറത്തിറങ്ങാൻ ആർക്കും അനുമതിയില്ല. നൈറ്റ് കർഫ്യൂ നിലവിലുണ്ട് രാജ്യത്തെല്ലായിടത്തും. ഗുജറാത്തിലെ പൊതുജനത്തിന്0 കർഫ്യൂ ബാധകമായിട്ടുള്ളത് രാത്രി പത്തിനും അഞ്ചിനും ഇടയിലാണ്. ഈ സമയത്ത് പുറത്തിറങ്ങാൻ വളരെ അടിയന്തരമായ എന്തെങ്കിലയും കാരണം ഉണ്ടായിരിക്കണം. ഒപ്പം കൃത്യമായി മാസ്കും ധരിച്ചിരിക്കണം. ഇത് സർക്കാർ ഉത്തരവാണ്. പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കൊവിഡിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ല. അത് പണക്കാരനെയും പാവപ്പെട്ടവനെയും കൂലിവേലക്കാരനെയും ഐഎഎസ് ഓഫീസറെയും ഒരുപോലെ പിടികൂടുന്ന ഒരു…

Read More

സുൽത്താൻ ബത്തേരി ബൈപ്പാസ് റോഡ് മണ്ണിട്ടടച്ചതിനെതിരെ മുസ്ലിം ലീഗ് ; ഉദ്ഘാടനം ചെയ്യാത്ത റോഡിൽ ഗതഗതം നിയന്ത്രിച്ചതാണെന്ന് മുൻസിപ്പിൽ ചെയർമാൻ ടി എൽ സാബു

സുൽത്താൻ ബത്തേരി: ടൗണിലെ ബൈപ്പാസ് റോഡ് മണ്ണിട്ടടച്ചതിനെതിരെയും, സൈഡ് ഭിത്തികൾ ഇളകി മറിയെന്നും ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത്. റോഡിന്റെ പ്രവർത്തിയിലും സൈഡ് കല്ല് കെട്ടുന്നതിലും സുതാര്യതയില്ല എന്നും അഴിമതി നടക്കുന്നുണ്ടെന്നുമാണ് ആരോപണം ഉയർത്തിയത്.എന്നാൽ ആരോപണങ്ങൾ വന്നപ്പോഴേക്കും അതെല്ലാം ശരിവെക്കുന്ന തരത്തിലേക്കാണ് സിപിഎം ഭരണ സമിതി ഇപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞു കൊണ്ട് റോഡ് മണ്ണിട്ടിരിക്കുന്നത്. വാഹനങ്ങൾ പോകും മുമ്പേ റോഡ് തകർന്നത് മുൻസിപ്പാലിറ്റിയിലെ സിപിഎം ഭരണ സമിതിക്ക് മങ്ങലേറ്റിയിരിക്കുകയാണ്.ഇരു ചക്ര വാഹനങ്ങൾ നിലവിൽ ബൈപ്പാസ് റോഡിന്…

Read More