ചിമ്പാന്‍സിയുമായി പ്രണയത്തിലായി; യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് വിലക്ക്
ബ്രസ്സല്‍സ്: ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലായ യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സ്ഥിരമായി മൃഗശാലയില്‍ എത്തിയിരുന്ന ഇവര്‍ മൃഗശാലയിലെ ഒരു ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലാവുകയായിരുന്നു. കേട്ടാല്‍ വിശ്വസിക്കില്ലെങ്കിലും സംഭവം സത്യമാണ് കഴിഞ്ഞ 4 വര്‍ഷമായി, ആദി ടിമ്മര്‍മാന്‍സ് എന്ന സ്ത്രീ എല്ലാ ആഴ്ചയും വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാല സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഈ സമയം മൃഗശാലയിലെ 38 കാരനായ ചിറ്റ എന്ന ചിമ്പാന്‍സിയോടൊപ്പം അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതോടെ ചിമ്പാന്‍സി മറ്റു ചിമ്പാന്‍സികള്‍ക്കൊപ്പം…
