Headlines

Webdesk

ക്ഷേത്രങ്ങളിലെ രാമായണ പാരായണം ഇല്ലാതെ രാമായണ മാസത്തിനു തുടക്കം; ഇന്ന് കർക്കിടകം ഒന്ന്

ഇന്ന് കർക്കടകം ഒന്ന്.മലയാള വർഷത്തിൻ്റെ അവസാന മാസമാണ് കർക്കിടകം . ഈ മാസത്ത് വിശ്വാസത്തിൻ്റെ പരിവേഷം നൽകി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് വിശ്വാസികൾ വീടുകളിൽ വായിക്കും. സാധാരണ ഗതിയിൽ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം നടക്കേണ്ടതാണ് എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഉണ്ടായിരിക്കുകയില്ല

Read More

സ്വർണക്കടത്ത്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായത്. കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സമജുവിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയ മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലാണ്….

Read More

കോവിഡ് പ്രതിരോധം; കാസര്കോട് ജില്ലയില്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം ആറ് മണി വരെ

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പോലീസ് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പൊതുഗതാഗതവും നിരോധിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന്…

Read More

എൻജിനിയറിങ് പ്രവേശന പരീക്ഷ ഇന്ന് നടക്കും

തിരുവനന്തപുരം : കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച്‌ 1,10,250 വിദ്യാർഥികൾ സംസ്ഥാനത്ത്‌ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം എഴുതും. സംസ്ഥാനത്തും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 342 സെന്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ. രജിസ്‌റ്റർ ചെയ്‌ത മൂന്ന്‌ കുട്ടികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവർക്ക് ആശുപത്രിയിൽ പരീക്ഷ എഴുതാനുള്ള സജ്ജീകരണം ഒരുക്കി‌. പരീക്ഷാ കേന്ദ്രങ്ങൾ ബുധനാഴ്‌ച അഗ്‌നിശമന സേന അണുവിമുക്തമാക്കി. പനി പരിശോധന, സമൂഹ അകലം എന്നിവ ഉറപ്പാക്കിയാണ്‌ ഹാളിലേക്ക്‌ പ്രവേശിപ്പിക്കുക. പനിയോ…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7 • ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി • ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി • ജൂലായ് 1ന് ദമാം- കൊച്ചി…

Read More

സര്‍ക്കാരിന്റെ കൈത്താങ്ങ്; രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം നാല്‍പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി…

Read More

സ്വർണ്ണക്കടത്ത്; സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് എന്‍ ഐ എയും കസ്റ്റംസും ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി. ആര്‍ക്കെതിരെയാണ് അന്വേഷണം എന്നത് പ്രശ്‌നമല്ല. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ. ശിവശങ്കരനെതിരായ ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ചെയ്തത് ശരിയോ തെറ്റോ എന്നാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണം ഒരിക്കലും പ്രഹസനമാകില്ല തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍ ഐ എയും കള്ളക്കടത്തുമായി ബന്ധപ്പെട്ട…

Read More

കാസര്‍കോടും എറണാകുളത്തും കോഴിക്കോടും സ്ഥിതി രൂക്ഷം; സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അല്‍പ്പം രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. ചെങ്കള, മധൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂറില്‍ 15 പേരും രോഗബാധിതരായി. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ചെല്ലാനം, കീഴ്മാട്, ആലുവ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതല്‍. ചെല്ലാനത്ത് ആകെ 544…

Read More

ഇടുക്കിയില്‍ 5 വയസ്സുകാരിയെ 13കാരന്‍ പീഡിപ്പിച്ചു; വിവരം ബന്ധുക്കള്‍ മറച്ചുവെച്ചു

ഇടുക്കിയില്‍ അഞ്ച് വയസ്സുകാരിയെ 13 വയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി. ജൂലൈ പത്തിനാണ് സംഭവം. പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം അതേസമയം വിവരം അറിഞ്ഞിട്ടും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മറച്ചുവെച്ചു. എന്നാല്‍ ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി കേസെടുത്തു. പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയമാക്കി.

Read More

പ്ലസ് ടു പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം; സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും

പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ…

Read More