കോവിഡ് മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന.

 

തെക്കന്‍ ജിദ്ദയിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂട്ടംകൂടുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയത്.

 

പ്രശസ്ത വ്യാപാര കേന്ദ്രങ്ങള്‍ക്കു പുറമെ, റോഡരികില്‍ തടിച്ചുകൂടുന്നവരേയും പരിശോധിക്കുന്നുണ്ട്.