Headlines

Webdesk

കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു; ബി എസ് എഫ് വെടിയുതിർത്തു

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ഡ്രോണിന് നേർക്ക് ബി എസ് എഫ് വെടിയുതിർത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിർത്തി പ്രദേശമായ അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ കണ്ടതിന് പിന്നാലെ ബി എസ് എഫ് ജവാൻമാർ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ തന്നെ ഡ്രോൺ പാക് അതിർത്തിക്കപ്പുറത്തേക്ക് പറന്നുപോയി. പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. ജമ്മു വ്യോമസേനാ താവളത്തിൽ ജൂൺ 26നും 27നുമായി ഡ്രോൺ ആക്രമണം നടന്നിരുന്നു. രണ്ട് സൈനികർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു വ്യോമസേനാ…

Read More

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. മധുരം നൽകിയാണ് വിദ്യാർഥികളെ അധ്യാപകർ സ്വീകരിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താവെയുള്ള ജില്ലകളിലാണ് സുരക്ഷാ സന്നാഹങ്ങളോടെ സ്‌കൂൾ ആരംഭിച്ചത്. മാസ്‌കും സാനിറ്റൈസറുകളുമായാണ് കുട്ടികൾ മാസങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയത്. ഒരു ബെഞ്ചിൽ പരാമാവധി രണ്ട് കുട്ടികൾക്കാണ് ഇരിപ്പടം. സ്‌കൂളുകളും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു. എല്ലാ അധ്യാപകർക്കും വാക്‌സിനും നൽകി.

Read More

അഫ്ഗാന്‍ ഫുട്‌ബോള്‍ താരങ്ങളെ രക്ഷപ്പെടുത്താന്‍ ഫിഫ രംഗത്ത്

  അ​ഫ്ഗാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ക്കാ​ൻ ഫി​ഫ​യും പ്ര​ഫ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ഫ്പ്രോ​യും ചേ​ർ​ന്ന് ശ്ര​മം ആ​രം​ഭി​ച്ചതായി റിപ്പോര്‍ട്ടുകള്‍. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​രു​ഷ-​വ​നി​ത ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫി​ഫ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​ത്മ സ​മൗ​റ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഫി​ഫ്പ്രോ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നും ഫ​ത്മ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​യി​ക താ​ര​ങ്ങ​ളെ അ​ഫ്ഗാ​നി​ൽ​നി​ന്നും ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫി​ഫ്പ്രോ ട്വീ​റ്റ് ചെ​യ്തി​രു​ന്നു….

Read More

റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര തൂങ്ങിമരിച്ച നിലയിൽ

  റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര ജാവി തൂങ്ങമരിച്ച നിലയിൽ. 23 വയസ്സായിരുന്നു. ഗോവയിലെ വസതിയിലാണ് അലക്‌സാൻഡ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം നടിയുടെ പ്രണയബന്ധം അടുത്തിടെ തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഏറെക്കാലമായി ഇവർ ഗോവയിലാണ് താമസം.

Read More

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

  കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്. അപ്രതീക്ഷിതമായി നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തത്. അഫ്ഗാൻ സൈനികോദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ജർമൻ മിലിട്ടറിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാനാണോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യം വിടാനായി നൂറുകണക്കിനാളുകളാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരിക്കുന്നത്. വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പത്തോളം പേർ മരിച്ചിരുന്നു.

Read More

ഇടുക്കി ശാന്തൻപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

  ഇടുക്കി ശാന്തൻ പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ജെ ശെൽവ(20)യാണ് മരിച്ചത്. രാവിലെ പൂപ്പാറ പാലം പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു ശെൽവ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരുക്കുകളേറ്റു.

Read More

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ബുധനാഴ്ച ചേരും

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച കൊവിഡ് അവലോകന യോഗം ചേരും. ഇന്ന് നടക്കേണ്ടിയിരുന്ന യോഗമാണ് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയാകുമെന്നാണ് സൂചന രോഗവ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. വ്യാപനം കൂടുതലുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കിയേക്കും. ഓണാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇനിയുമുയർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  ഒരാഴ്ചക്കുള്ളിൽ പ്രതിദിന വർധനവ് 25,000…

Read More

കൊവിഡിന്റെ മൂന്നാംതരംഗം ഒക്ടോബറോടെയുണ്ടാകുമെന്ന് റിപ്പോർട്ട്; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദേശം

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽ രൂപീകരിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. കേരളത്തിലെ അടക്കം കൊവിഡ് വ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത് മൂന്നാം തരംഗത്തിൽ മുതിർന്നവരെ പോലെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ രോഗവ്യാപനമുയർന്നാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ പോരാതെ വരും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം കൂട്ടേണ്ടതായും വരും. …

Read More

റോക്കി ഭായി എഗൈൻ; കെജിഎഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കെ ജി എഫ് 2ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നേരത്തെ പലതവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തും വലിയ തീയറ്റർ പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സമൂഹ മാധ്യമങ്ങൾ വഴി പൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തീയതി പങ്കുവെച്ചിട്ടുണ്ട്.  യഷ് നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പ്രധാന വില്ലനായ അധീരയായി എത്തുന്നത് സഞ്ജയ് ദത്താണ്. രവീണ ടണ്ടൻ,…

Read More

തൃശ്ശൂർ മാളയിൽ വയോധികയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തൃശ്ശൂർ മാളയിൽ വയോധികയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മകൻ രമേശിനെ(40) പോലീസ് അറസ്റ്റ് ചെയ്തു.

Read More