Headlines

Webdesk

1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അടക്കം 13 മണ്ഡലങ്ങളിലും എൽ ഡി എഫ് മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാർഥി  മുഹമ്മദ് റിയാസ്. 1991 മോഡൽ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബേപ്പൂർ. നിലവിലെ എംഎൽഎ ആയ വികെസി മമ്മദ് കോയക്ക് പകരമായാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇത്തവണ മുസ്ലിം ലീഗാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.

Read More

ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ ഉള്ളത് പാക്കിസ്ഥാനിലെന്ന് മുൻ ഔൾ റൗണ്ടർ അബ്ദുൽ റസാഖ്

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാക് താരങ്ങളെയും താരതമ്യം ചെയ്യരുത്. കാരണം പാക്കിസ്ഥാനിലാണ് കൂടുതൽ പ്രതിഭകൾ ഉള്ളത്. ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾഹഖ്, സയീദ് അൻവർ, ഇജാസ് അഹമ്മദ് തുടങ്ങിയ ഒട്ടേറ മഹത്തായ കളിക്കാരെ കാണാം കോഹ്ലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട്…

Read More

മത്സരം യുഡിഎഫുമായി; അമിത് ഷാ എന്തുപറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമെന്ന് തോമസ് ഐസക്

ഇനിയുള്ള മത്സരം രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണെന്ന് ടിഎം തോമസ് ഐസക്. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതാകും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ്സ് കുറവാണ്. രാഷ്ട്രീയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അമിത് ഷാ എന്തു പറഞ്ഞാലും ബിജെപി…

Read More

കുറഞ്ഞ ചിലവിൽ ഗൃഹോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്;പേര്യ സ്വദേശി പിടിയിൽ

വയനാട് ജില്ലയിലും,അയല്‍ ജില്ലകളിലും വീടുകള്‍ കയറിയിറങ്ങി ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ് നടത്തി മുങ്ങുന്ന തട്ടിപ്പുകാരനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഗൃഹോപകരണങ്ങള്‍ എത്തിച്ച് നല്‍കാമെന്ന പേരില്‍ പുല്‍പള്ളി സീതാമൗണ്ടിലെ രണ്ടാളുകളില്‍ നിന്ന് പണം വാങ്ങി മുങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പേര്യ കപ്പാട്ട്മലയിലെ മുക്കത്ത് വീട്ടില്‍ ബെന്നി ബേബി(42)യെ പുല്‍പ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍ മണിക്കൂറുകള്‍ക്കകം എത്തിച്ചുതരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി തട്ടിപ്പ്…

Read More

സി കെ ജാനുവിന്റെ മുന്നണി പ്രവേശനം;അഭിപ്രായഭിന്നത തികച്ചും മാധ്യമ സൃഷ്ടി മാത്രമാണെന്ന് സജി ശങ്കർ

കൽപ്പറ്റ: ജനാധിപത്യ രാഷ്ട്രീയ സഭയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വയനാട് എൻ.ഡി.എ യിൽ അഭിപ്രായഭിന്നതയുണ്ടെന്നത് തികച്ചും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ബി. ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ , CK ജാനുവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുന്നത് സംസ്ഥാന നേതൃത്വമാണ്. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയം മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സജി ശങ്കർ പറഞ്ഞു  

Read More

കല്‍പ്പറ്റയില്‍ യുവാക്കളെ പരിഗണിച്ചേക്കും;രാഹുല്‍ ഗാന്ധി

നേതാക്കളെ മാറ്റി യുവാക്കളെ യുഡിഎഫ് പരിഗണിച്ചേക്കും.കെ ഇ വിനയന്‍,ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ക്ക് സാധ്യത.അടുത്ത ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശാനുസരണമാണ് തീരുമാനമെന്നറിയുന്നു.

Read More

കെണിയിൽ കുടുങ്ങിയ കടുവ തിരുവനന്തപുരത്തേക്ക്

കെണിയിൽ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ സാധ്യത. സാധാരണഗതിയിൽ  പിടികൂടുന്ന  കടുവകളെ  മുത്തങ്ങ വനത്തിലേക്കാണ് കൊണ്ടു പോകുന്നത്.എന്നാൽ  വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കടുവയുടെ പല്ലുകൾ കൊഴിഞ്ഞതായി  കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കാട്ടിൽ ഇരയെ പിടിക്കാൻ കഴിയില്ല. എളുപ്പത്തിൽ ഇര പിടിക്കുന്നതിനായി ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും കടുവ എത്തും എന്നത് ആശങ്കക്ക്  ഇടയാക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചാലുടൻ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. ഉൾവനത്തിൽ കടുവകൾ തമ്മിൽ  പരസ്പരം ആക്രമിക്കുകയും അതിൽ കീഴടങ്ങുന്ന കടുവ പ്രദേശം വിട്ട്…

Read More

83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരുമില്ല

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലത്തിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വി പി സാനു സ്ഥാനാർഥിയാകും അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ…

Read More

നിരോധിത എംഡിഎംഎ ഗുളികകളുമായി കോഴിക്കോട് യുവാവ് പിടിയിൽ

നിരോധിത മയക്കുമരുന്നായി എംഡിഎംഎ ഗുളികകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മമ്പാട് സ്വദേശി കെ അബ്ദുൽറബ് നിസ്താറിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണിത്. 30 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ ഉന്മാദ അവസ്ഥ നൽകുന്ന ഗുളിക ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിച്ചാൽ കരൾ രോഗത്തിന് കാരണമാകും. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് സംഘം ഗുളിക എത്തിക്കുന്നത്.

Read More

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് താരിഖ് അൻവർ; നേമത്ത് വിഷ്ണുനാഥിന് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ എംപിമാരുമായി ചർച്ച നടത്തുകയാണ് സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കും. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ തന്നെ നിർത്തണമെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിർദേശം വന്നത്. നേമത്ത് പിസി വിഷ്ണുനാഥിനെയും വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയുമാണ് പരിഗണിക്കുന്നത്…

Read More