Headlines

Webdesk

രാഹുൽ താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റിൽ ചെയ്തതാണ്; വിശദീകരണവുമായി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ലെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ദി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ രംഗത്ത്. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ സെറ്റിൽ ചെയ്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് ക്വയ്‌ലോൺ ബീച്ച് ഹോട്ടലിന് യാതൊരു തർക്കങ്ങളും ഉണ്ടായിട്ടില്ലെന്നുമത്സ്യത്തൊഴിലാള ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി ഹോട്ടലിൽ താമസിച്ച വകയിൽ ആറ് ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് പ്രചാരണമുണ്ടായത്. കോൺഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക് മുസ്തഫയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

Read More

സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

  സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മദ്യത്തിന്റെ ഹോം ഡെലിവറിയും പരിഗണനയിലില്ല. അതേസമയം കള്ളുഷാപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന സൂചനയും മന്ത്രി നൽകി സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. എന്തൊക്കെ ഇളവുകളാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം വാർത്താ സമ്മേളനത്തിൽ അറിയിക്കും.

Read More

കൊളംബോ തീരത്ത് കപ്പലിൽ തീപിടിത്തം; ആസിഡ് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് വലിയ തോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നു. ഇത് ആസിഡ് മഴക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ശ്രീലങ്കയിലെ പരിസ്ഥിതി സംഘടന നിർദേശിച്ചു കഴിഞ്ഞാഴ്ചയാണ് എംവി എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. ഗുജറാത്തിൽ നിന്ന് ചരക്കുമായി കൊളംബോയിലേക്ക് വരികയായിരുന്നു കപ്പൽ. രാസവസ്തുക്കളും കോസ്‌മെറ്റിക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. 325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്. ഇതിന് പുറമെ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുണ്ട്….

Read More

ഒഎൻവി പുരസ്‌കാരം നിരസിക്കുന്നതായി വൈരമുത്തു; അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

ഒ എൻ വി പുരസ്‌കാരം നിരസിച്ച് തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തു. മീടു ആരോപണം നേരിട്ട വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം നൽകിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുരസ്‌കാരം നിരസിക്കുന്നത്. വിമർശനങ്ങൾ കടുത്തതോടെ പുരസ്‌കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വൈരമുത്തു നിലപാട് അറിയിച്ചത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒഎൻവിയെയും അപമാനിക്കുന്നതാണ്. പുരസ്‌കാര തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം…

Read More

ഒടുവിൽ പ്രഖ്യാപനം വന്നു: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തും

കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തും. ബിസിസിഐ യോഗത്തിന് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടത്തുക. ഈ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥയായിരിക്കുമെന്നതുകൂടി കണക്കിലെടുത്താണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയത് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ ടനക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ തുടങ്ങാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി

  സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടി. ജൂൺ 9 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മെയ് 30 വരെയാണ് നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. അതേസമയം ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇളവുകൾ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിക്കും. സ്വർണക്കടകൾ, ടെക്‌സ്‌റ്റൈലുകൾ, ചെരുപ്പുകടകൾ, സ്‌കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി…

Read More

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

  മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ഇളവുകളോടെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 9 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മെയ് 30 വരെയാണ് നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. അതേസമയം ചില മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന്…

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കും.      

Read More

ക്ഷേമപദ്ധതികളിൽ 100 ശതമാനവും അവകാശപ്പെട്ടത് മുസ്ലീങ്ങൾക്ക്; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുസ്ലീം ലീഗ്

  ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്. വിധി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും. സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 80 ശതമനം മുസ്ലീം ന്യൂനപക്ഷങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമാണ് ഉണ്ടായിരുന്നത്. ഇതാണ് റദ്ദാക്കിയത്. എന്നാൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുസ്ലീം ലീഗ് പറയുന്നു. 20 ശതമാനം പിന്നാക്കെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകുന്നത് പിന്നീടാണ്. ഈ പദ്ധതി ആർക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ്…

Read More

കൊല്ലത്ത് രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക തുക നൽകിയിട്ടില്ലെന്ന് പരാതി; നൽകാനുള്ളത് ആറ് ലക്ഷത്തോളം രൂപ

  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് ആക്ഷേപം. ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി താമസിച്ച ബീച്ച് ഓർക്കുട്ട് ഹോട്ടലിൽ വാടകയിനത്തിൽ ആറ് ലക്ഷം രൂപയോളം നൽകാനുണ്ടെന്നാണ് പരാതി അതേതസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനായി ബോട്ട് മുതലാളികളിൽ നിന്നും കൊല്ലത്തെ പാർട്ടി അനുഭാവികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കാണാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഹമ്മദ് മുബാറക് മുസ്തഫയെന്ന കോൺഗ്രസ് അനുഭാവിയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി…

Read More