Headlines

Webdesk

ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി; ആറ് പേർ അറസ്റ്റിൽ

ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബംഗ്ലാദേശിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് യുവതിയെ. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണം മുഹമ്മദ് ബാബു ഷെയ്ഖ് എന്നയാളാണ് യുവതിയെ സ്പായിൽ ജോലിക്കെന്ന പേരുപറഞ്ഞ് യുവതിയെ ബംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണമിടപാട് സംബന്ധിച്ച തർക്കമുണ്ടായി. തുടർന്ന് ഇയാളും മറ്റ് പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു…

Read More

എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി

എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി. എറണാകുളം ഹാർബർ സ്‌റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറാണ് ഞായറാഴ്ച രാവിലെ ഇടക്കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് വൈകിയെത്തിയതിന്റെ പേരിൽ സിഐ ഉത്തംകുമാറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ വിശദീകരണം നൽകാൻ സ്‌റ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകുകയായിരുന്നു.

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാമുകി ക്യാരി സിമണ്ട്‌സും വിവാഹിതരായി. ശനിയാഴ്ച വെഡ്മിനിസ്റ്റർ കത്രീഡലിൽ രഹസ്യമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അംഗങ്ങൾക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു 56കാരനായ ബോറിസ് ജോൺസണും 33കാരിയായ ക്യാരിയും 2019ൽ ബോറിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തങ്ങൾക്ക് കുട്ടി പിറക്കാൻ പോകുന്ന വിവരം കഴിഞ്ഞ കൊല്ലം ഇരുവരും അറിയിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3460 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പേർക്ക് കൂടി കൊവിഡ്. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയെത്തുന്നത്. 3460 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 2,78,94,800 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,25,972 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രതിദിന കേസുകൾക്കൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ആശ്വാസകരമാണ്. പത്ത് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  

Read More

മഹിളാ കോൺഗ്രസിൽ കൂട്ടരാജി; ജനറൽ സെക്രട്ടറിമാർ എൻ സി പിയിലേക്ക്

  മഹിളാ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ എൻ സി പിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി അജിത, ശാന്താകുമാരി, ഡോളി കെ ജോർജ് എന്നിവരാണ് രാജിവെച്ചത്. മൂന്ന് പേരും എൻസിപിയിൽ ചേരും ലതിക സുഭാഷിന് പിന്തുണ അറിയിച്ചുകൊണ്ടാണ് മൂന്ന് പേരും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കൂടുതൽ പേർ കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേരുമെന്നാണ് സൂചന. ലതിക സുഭാഷ് നേരത്തെ തന്നെ എൻസിപിയിൽ ചേർന്നിരുന്നു.

Read More

മലപ്പുറത്ത് ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

  മലപ്പുറത്ത് ചെനക്കലങ്ങാടിയിൽ ഉറക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പാറോൽ പ്രിയേഷാണ് അറസ്റ്റിലായത്. ഇവർ വാടകക്ക് താമസിക്കുന്ന തേഞ്ഞിപ്പാലം കൊളത്തോടുള്ള വീട്ടിൽ വെച്ച് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം പ്രിയേഷിന്റെ ഭാര്യ സിന്ധു, ആറ് വയസ്സുകാരനായ മകൻ അഭിരാം എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റ കുട്ടിയാണ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി അയൽവാസികളോട് വിവരം പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

Read More

വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു; ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ: പ്രധാനമന്ത്രിയോട് തൃണമൂല്‍ നേതാവ് മഹുവ

  ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വീശിയടിച്ച യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി വിട്ടുനിന്നതാണ് ഇപ്പോഴത്തെ വിവാദം. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് മമത പ്രധാനമന്ത്രിയെ അരമണിക്കൂറോളം കാത്തുനിര്‍ത്തിയെന്ന് കേന്ദ്രം ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിയെ ന്യായീകരിച്ച് പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി. ’30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിന് വേണ്ടി ഞങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കാത്തിരിക്കുന്നു….

Read More

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; സിറ്റിയെ ഒരു ഗോളിന് തകർത്തു

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ഏകപകീക്ഷമായ ഒരു ഗോളിനാണ് ചെൽസി തകർത്തത്. ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം കണ്ട മത്സരത്തിൽ 42ാം മിനിറ്റിലാണ് ചെൽസിക്ക് വേണ്ടി കായ് ഹാവെർഡ്‌സ് വിജയഗോൾ നേടിയത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനായാണ് പെപ് ഗാർഡിയോളയുടെ സിറ്റി കലാശപ്പോരിനിറങ്ങിയത്. മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നീ താരങ്ങളെ പുറത്തിരുത്തി മുൻനിരക്ക് പ്രാമുഖ്യം നൽകിയതാണ് സിറ്റിക്ക് വിനയായത്. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം…

Read More

പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാന്‍ ചിലവാക്കിയത് വൻ തുക; ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ

  തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിന്നാലെ ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് പൈസ കൈപ്പറ്റാനാണ് ശ്രമിച്ചിരിക്കുന്നത്. ഇതിന് പുറമേ 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബിജെപി…

Read More

മഴക്കാലത്ത് റിലീഫ് ക്യാമ്പുകളില്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ രോഗം പടരും; ക്രമീകരണങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്നും 6ന് വീടും പരിസരവുമാണ് ശുചിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍…

Read More