24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3460 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പേർക്ക് കൂടി കൊവിഡ്. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയെത്തുന്നത്. 3460 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ 2,78,94,800 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,25,972 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രതിദിന കേസുകൾക്കൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ആശ്വാസകരമാണ്. പത്ത് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.