ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാമുകി ക്യാരി സിമണ്ട്‌സും വിവാഹിതരായി. ശനിയാഴ്ച വെഡ്മിനിസ്റ്റർ കത്രീഡലിൽ രഹസ്യമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അംഗങ്ങൾക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
56കാരനായ ബോറിസ് ജോൺസണും 33കാരിയായ ക്യാരിയും 2019ൽ ബോറിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തങ്ങൾക്ക് കുട്ടി പിറക്കാൻ പോകുന്ന വിവരം കഴിഞ്ഞ കൊല്ലം ഇരുവരും അറിയിച്ചിരുന്നു.