24 മണിക്കൂറിനിടെ 3.11 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4077 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന കേസുകൾ സ്ഥിരീകരിച്ചിരുന്ന നിലയിൽ നിന്നുമാണ് കുറവ് സംഭവിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇന്നും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4077 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം രാജ്യത്ത് 2,46,84,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 3,62,437 പേർ രോഗമുക്തരായി. 2,70,284 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 36,18,458 പേർ ചികിത്സയിൽ കഴിയുകയാണ്.