മലപ്പുറത്ത് ചെനക്കലങ്ങാടിയിൽ ഉറക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പാറോൽ പ്രിയേഷാണ് അറസ്റ്റിലായത്. ഇവർ വാടകക്ക് താമസിക്കുന്ന തേഞ്ഞിപ്പാലം കൊളത്തോടുള്ള വീട്ടിൽ വെച്ച് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം
പ്രിയേഷിന്റെ ഭാര്യ സിന്ധു, ആറ് വയസ്സുകാരനായ മകൻ അഭിരാം എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റ കുട്ടിയാണ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി അയൽവാസികളോട് വിവരം പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.