തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മഴക്കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്നും 6ന് വീടും പരിസരവുമാണ് ശുചിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.