കൊല്ലത്ത് രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക തുക നൽകിയിട്ടില്ലെന്ന് പരാതി; നൽകാനുള്ളത് ആറ് ലക്ഷത്തോളം രൂപ

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് ആക്ഷേപം. ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി താമസിച്ച ബീച്ച് ഓർക്കുട്ട് ഹോട്ടലിൽ വാടകയിനത്തിൽ ആറ് ലക്ഷം രൂപയോളം നൽകാനുണ്ടെന്നാണ് പരാതി

അതേതസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനായി ബോട്ട് മുതലാളികളിൽ നിന്നും കൊല്ലത്തെ പാർട്ടി അനുഭാവികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കാണാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഹമ്മദ് മുബാറക് മുസ്തഫയെന്ന കോൺഗ്രസ് അനുഭാവിയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി പങ്കുവെച്ചത്.

രാഹുൽ താമസിച്ചിരുന്ന ഹോട്ടലിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസുകാരോട് മാനേജർ പണം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഹോട്ടൽ വാടക നൽകാത്ത സംഭവം ജില്ലാ നേതൃത്വം ചർച്ച ചെയ്‌തെങ്കിലും തീരുമാനമൊന്നുമായില്ല