മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി. പുലർച്ചെ 5.15ന് വാടി കടപ്പുറത്ത് നിന്നാണ് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45ന് തിരികെ എത്തുകയും ചെയ്തു
കെ സി വേണുഗോപാൽ അടക്കമുള്ളവർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായിട്ടായിരുന്നു കടലിലേക്കുള്ള യാത്ര. ഇന്ന് രാവിലെ ഒരു മണിക്കൂറോളം നേരം രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി സംവദിക്കും.